video
play-sharp-fill

അയര്‍ലന്‍ഡിന്റെ ഇതിഹാസതാരം കെവിന്‍ ഒബ്രിയന്‍ അന്താരാഷ്ട്ര ക്രിക്കറ്റ് മതിയാക്കി

അയര്‍ലന്‍ഡിന്റെ ഇതിഹാസതാരം കെവിന്‍ ഒബ്രിയന്‍ അന്താരാഷ്ട്ര ക്രിക്കറ്റ് മതിയാക്കി

Spread the love

ഡബ്ലിന്‍: അയർലൻഡ് ഓൾറൗണ്ടർ കെവിൻ ഒബ്രിയൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. ചൊവ്വാഴ്ച ട്വിറ്ററിൽ പങ്കുവച്ച കുറിപ്പിലാണ് താരം വിരമിക്കൽ പ്രഖ്യാപിച്ചത്.

2006 ൽ അയർലണ്ടിനായി അരങ്ങേറ്റം കുറിച്ച അദ്ദേഹത്തിന്റെ നീണ്ട 16 വർഷത്തെ കരിയറിനാണ് വിരാമമാകുന്നത്. 2021ൽ യുഎഇയിൽ നടന്ന ടി20 ലോകകപ്പിലാണ് അദ്ദേഹം അവസാനമായി അയർലൻഡിനായി കളിച്ചത്. അന്താരാഷ്ട്ര ക്രിക്കറ്റിൽ അയർലൻഡിനായി ഏറ്റവും കൂടുതൽ റൺസ് നേടിയ മൂന്നാമത്തെ താരമാണ് 38 കാരനായ കെവിൻ.

വെസ്റ്റ് ഇൻഡീസിൽ നടന്ന 2007 ലോകകപ്പിന്‍റെ ഗ്രൂപ്പ് ഘട്ടത്തിൽ പാകിസ്ഥാനെ തോൽപ്പിച്ച് രണ്ടാം റൗണ്ടിലേക്ക് മുന്നേറിയ അയർലൻഡ് ടീമിലും അദ്ദേഹം അംഗമായിരുന്നു. 2011ലെ ലോകകപ്പിൽ ഇംഗ്ലണ്ട് ഉയര്‍ത്തിയ 328 റണ്‍സ് ചേസ് ചെയ്ത് അയര്‍ലന്‍ഡ് ചരിത്രമെഴുതിയ മത്സരത്തിൽ 63 പന്തിൽ 113 റൺസാണ് കെവിൻ നേടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group