video
play-sharp-fill

മഹാത്മാഗാന്ധിക്ക് രാജ്ഘട്ടിലെത്തി പുഷ്പാർച്ചന നടത്തി പ്രധാനമന്ത്രി; ചെങ്കോട്ടയിൽ ത്രിവർണ്ണ പതാക ഉയർത്തി ഭാരതീയർക്ക് സ്വാതന്ത്ര്യദിനാശംസകൾ നേർന്ന് നരേന്ദ്രമോദി

മഹാത്മാഗാന്ധിക്ക് രാജ്ഘട്ടിലെത്തി പുഷ്പാർച്ചന നടത്തി പ്രധാനമന്ത്രി; ചെങ്കോട്ടയിൽ ത്രിവർണ്ണ പതാക ഉയർത്തി ഭാരതീയർക്ക് സ്വാതന്ത്ര്യദിനാശംസകൾ നേർന്ന് നരേന്ദ്രമോദി

Spread the love

സ്വന്തം ലേഖിക

ന്യൂഡൽഹി :രാഷ്‌ട്രപിതാവ് മഹാത്മാഗാന്ധിക്ക് രാജ്ഘട്ടിലെത്തി പുഷ്പാർച്ചന നടത്തിയതിന് പിന്നാലെയാണ് പ്രധാനമന്ത്രി ചെങ്കോട്ടയിലെത്തിയത്. പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്, പ്രതിരോധസഹമന്ത്രി, പ്രതിരോധ സെക്രട്ടറി എന്നിവർ ചേർന്നാണ് പ്രധാനമന്ത്രിയെ ചെങ്കോട്ടയിൽ സ്വീകരിച്ചത്. വിവിധ സേനാ വിഭാഗങ്ങൾ അദ്ദേഹത്തെ ഗാർഡ് ഓഫ് ഓണർ നൽകി സ്വീകരിച്ചു.

തുടർന്ന് ചെങ്കോട്ടയുടെ മുകളിൽ എത്തിയ പ്രധാനമന്ത്രി ത്രിവർണ്ണ പതാക ഉയർത്തി. ദേശീയഗാനം മുഴങ്ങിയതിന് പിന്നാലെ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത പീരങ്കിയിൽ 21 ആചാരവെടികൾ മുഴങ്ങി. ലെഫ്. കേണൽ വികാസ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആചാരവെടികൾ മുഴക്കിയത്. തുടർന്ന് 76-ാം സ്വാതന്ത്ര്യദിന നിറവിൽ നിൽക്കുന്ന ഭാരതത്തെ അദ്ദേഹം അഭിസംബോധന ചെയ്ത് സംസാരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

7000ത്തോളം ക്ഷണിതാക്കളാണ് ചെങ്കോട്ടയിൽ സംഘടിപ്പിച്ച പ്രൗഢഗംഭീരമായ സ്വാതന്ത്യദിന പരിപാടിക്കായി എത്തിയത്. മോർച്ചറി ജീവനക്കാർ, തെരുവുകച്ചവടക്കാർ തുടങ്ങി അടിസ്ഥാന മേഖലയിലുള്ളവരടക്കമാണ് പ്രത്യേക ക്ഷണിതാക്കളായി ചെങ്കോട്ടയിലെത്തിയത്.