അ‌വസാനത്തെ ആഗ്രഹമാണ് സാറെ !! ഒരിറ്റ് ​വെള്ളം കുടിച്ചിട്ട് ചാകണമെന്നുണ്ട്; തിരുനക്കര ചിറയിൽപ്പാടം, പുതിയ തൃക്കോവിൽ, പടിഞ്ഞാറേ നട ഭാഗങ്ങളിൽ വെള്ളമെത്തിയിട്ട് ഒരാഴ്ച കഴിഞ്ഞു; തിരിഞ്ഞുനോക്കാതെ അ‌ധികൃതർ

Spread the love

കോട്ടയം: കോട്ടയം നഗരത്തിന്റെ ഹൃദയഭാഗമായ തിരുനക്കര പുതിയ തൃക്കോവിൽ, പടിഞ്ഞാ​റേ നട, ചിറയിൽപ്പാടം ഭാഗങ്ങളിൽ കുടിവെള്ളമെത്തിയിട്ട് ഒരാഴ്ച കഴിഞ്ഞു.

വാട്ടർ അ‌തോറിറ്റിയിൽ നിരന്തരമായി പരാതി നൽകിയിട്ടും അ‌ധികൃതർ കേട്ടഭാവം നടിക്കുന്നില്ല. വെള്ളം മുടങ്ങിയതോടെ നൂറ്കണക്കിന് കുടുംബങ്ങളാണ് പ്രാഥമികാവശ്യങ്ങൾക്ക് പോലും വെള്ളമില്ലാതെ ബുദ്ധിമുട്ടുന്നത്. കിടപ്പ് രോഗികളടക്കം നിരവധി ആളുകൾ ഈ പ്രദേശത്തുണ്ട്.

പല വീടുകളിലും ടാങ്കർ ലോറിയിൽ വെള്ളമെത്തിച്ചാണ് ​ദൈനംദിന കാര്യങ്ങൾ നിർവഹിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group