Spread the love

സ്വന്തം ലേഖിക

video
play-sharp-fill

കൊച്ചി: മോഹന്‍ലാല്‍ നായകനാകുന്ന ക്രൈം ത്രില്ലര്‍ ചിത്രം ദൃശ്യം 3
ഉടന്‍ പ്രഖ്യാപിക്കുമെന്ന് പുതിയ റിപ്പോര്‍ട്ടുകള്‍.

2021 ഫെബ്രുവരിയില്‍ ദൃശ്യം 2 പുറത്തിറങ്ങിയതിന് ശേഷം ജീത്തു ജോസഫ്, മോഹന്‍ലാലിനോടും നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരിനോടും ദൃശ്യം 3 യുടെ ക്ലൈമാക്സ് ചര്‍ച്ച ചെയ്തതായും അവര്‍ക്ക് അത് ഇഷ്ടപ്പെട്ടുവെന്നും വാര്‍ത്തകള്‍ വന്നിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍, ചിത്രം ഉടന്‍ തിയറ്ററുകളിലെത്തില്ലെന്ന് സംവിധായകന്‍ പറഞ്ഞു. നിലവില്‍ ലഭിക്കുന്ന പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച്‌, ചിത്രം വരും ദിവസങ്ങളില്‍ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് കരുതപ്പെടുന്നത്. മോഹന്‍ലാലിനെ നായകനാക്കി ഒരുക്കുന്ന പാന്‍ഇന്ത്യന്‍ ചിത്രം റാമിന്റെ ചിത്രീകരണ തിരക്കുകളിലാണ് സംവിധായകന്‍ ജീത്തു. റാം രണ്ടു ഭാഗങ്ങള്‍ ഉള്ള സിനിമയാണെന്നും സംവിധായകന്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

ആദ്യ രണ്ട് ചിത്രങ്ങളിലെയും പോലെ മോഹന്‍ലാല്‍ ജോര്‍ജ്കുട്ടിയായി തിരിച്ചെത്തും.
ബ്ലോക്ക്ബസ്റ്റര്‍ ഫിലിം സീരീസിന്റെ അവസാന ഭാഗമായിരിക്കും ദൃശ്യം 3. ആദ്യഭാഗം 2013-ല്‍ പുറത്തിറങ്ങി, രണ്ടാം ഭാഗത്തിന്റെ കഥ ദൃശ്യം സംഭവങ്ങള്‍ക്ക് ആറു വര്‍ഷത്തിനു ശേഷമാണ് ഇറക്കിയത്.

ദൃശ്യം 2 ആദ്യം തിയറ്റര്‍ റിലീസിനായി പ്ലാന്‍ ചെയ്തിരുന്നെങ്കിലും കോവിഡ് -19 പാന്‍ഡെമിക് കാരണം നിര്‍മ്മാതാക്കള്‍ ആമസോണ്‍ പ്രൈം വീഡിയോ വഴി നേരിട്ട് ഡിജിറ്റല്‍ റിലീസ് ചെയ്യുകയായിരുന്നു.