Spread the love

സ്വന്തം ലേഖിക

video
play-sharp-fill

കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ ഹോംനേഴ്‌സിംങ്ങ് സ്ഥാപനത്തിൻ്റെ മറവിൽ പെണ്‍വാണിഭകേന്ദ്രം നടത്തിയ റിട്ട.മിലിട്ടറി ഓഫീസര്‍ അറസ്റ്റില്‍.

കക്കോടി സായൂജ്യം വീട്ടില്‍ സുഗുണനെ(71)യാണ് ഇന്നലെ കസബ പൊലീസ് അറസ്റ്റ് ചെയതത്. ഇയാള്‍ക്കൊപ്പം ഇടപാടുകാരനായെത്തിയ കൊമ്മേരി സ്വദേശി താജുദ്ധീന്‍ (47) എന്നയാളും മധുരസ്വദേശിയായ സ്ത്രീയും അറസ്റ്റിലായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കനകശ്രീ ഓഡിറ്റോറിയത്തിനു സമീപം ഫ്രന്റ്‌സ് സെക്യൂരിറ്റി ഗാര്‍ഡ് എന്ന സ്ഥാപനത്തിലായിരുന്നു വേശ്യാലയം പ്രവർത്തിച്ചിരുന്നത്. ഇന്നലെ ഉച്ചയോടെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കസബ ഇന്‍സ്‌പെക്ടര്‍ എന്‍ പ്രജീഷാണ് പരിശോധന നടത്തിയത്.

പരിസരത്തുകാരോട് അന്വേഷിച്ചതില്‍ ഹോംനേഴ്‌സിംങ്ങ് സ്ഥാപനമാണെന്നായിരുന്നു ആദ്യം പൊലീസിന് കിട്ടിയ വിവരം. തുടര്‍ന്ന് ഒരാഴ്ചയായി നടത്തിയ നിരീക്ഷണത്തിലാണ് നിരവധി സ്ത്രീകളും പുരുഷന്മാരും ഇവിടെ വന്നു പോകുന്നതായി കണ്ടെത്തിയത്. 1500 രൂപയാണ്
ഇടപാടുകാരില്‍ നിന്ന് ഈടാക്കിയത്.

വീടുടമസ്ഥനായ പ്രതി പ്രത്യേക കൗണ്ടര്‍ സ്ഥാപിച്ച്‌ ഇടപാടുകാരെ പണം ഈടാക്കി മുറിയിലേക്ക് കടത്തി വിടുന്നതാണ് രീതി. ഇടപാടുകാരെന്ന വ്യാജേനെ സ്ഥലത്തെത്തിയ പൊലീസിനെ തിരിച്ചറിയാതെ ഇഷ്ടപ്പെട്ട സ്ത്രീകളെ തെരഞ്ഞെടുക്കാന്‍ പ്രതി പൊലീസുകാര്‍ക്ക് സൗകര്യം ഒരുക്കിക്കൊടുത്തു. ഇതോടെയാണ് മൂന്നു മുറികളിലായി അഞ്ചോളം സ്ത്രീകളെ പാര്‍പ്പിച്ച്‌ പണം ഈടാക്കുന്ന വിവരം പൊലീസിന് ബോധ്യമായത്. തുടര്‍ന്നാണ് ടൗണ്‍ എ സി പി ബിജുരാജിന്റെ നേതൃത്വത്തില്‍ പ്രതികളെ അറസ്റ്റ് ചെയ്തത്.