കോട്ടയം മറിയപ്പള്ളിയിലുണ്ടായ വാഹനാപകടം; ​ഗുരുതരമായി പരിക്കേറ്റ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച ഭർത്താവും മരണത്തിന് കീഴടങ്ങി

Spread the love

കോട്ടയം : മറിയപ്പള്ളിയിൽ നിയന്ത്രണം വിട്ട ലോറി കാറിലും സ്കൂട്ടറിലും ഇടിച്ചുണ്ടായ അപകടത്തിൽ ഭാര്യ മരിച്ചു മണിക്കൂറുകൾക്കകം ഭർത്താവും മരണത്തിന് കീഴടങ്ങി.

പള്ളം മംഗലപുരം വീട്ടിൽ ശൈലജ (60) അപകടസ്ഥലത്തുവെച്ചുതന്നെ മരിച്ചിരുന്നു. ഇതിന് പിന്നാലെ പരിക്കേറ്റ് മെഡിക്കൽ കോളേജിൽ ചികിത്സയിക്കിടെ ഭർത്താവ് സുദർശനനും (67) മരിച്ചു.

ദമ്പതികൾ സഞ്ചരിച്ച സ്കൂട്ടർ പള്ളത്തു നിന്നും മറിയപ്പള്ളി ഭാഗത്തേക്ക് വരികയായിരുന്നു. എതിർ ദിശയിൽ നിന്നും വന്ന ലോറി നിയന്ത്രണം വിട്ട് ആദ്യം ഒരു കാറിലും , പിന്നീട് ഇവർ സഞ്ചരിച്ച സ്കൂട്ടറിലും ഇടിച്ചാണ് അപകടം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group