
കോട്ടയം: പേവിഷബാധ സ്ഥിരീകരിച്ച് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ കടന്നുകളഞ്ഞ അസം സ്വദേശി മരിച്ചു. നായയുടെ കടിയേറ്റ അസം സ്വദേശിയായ ജീവന് ബറുവ (39)യാണ് മരിച്ചത്.
വ്യാഴാഴ്ചയാണ് ആശങ്ക പരത്തിക്കൊണ്ട് ആശുപത്രിയില്‍ നിന്നും അസം സ്വദേശി കടന്നു കളഞ്ഞത്. ആശുപത്രി അധികൃതര്‍ പൊലീസില്‍ അറിയിച്ചതിനെ തുടര്‍ന്ന് ജില്ലയില്‍ ജാഗ്രതനിര്‍ദ്ദേശം നല്കിയ പൊലീസ് വ്യാപക തിരച്ചില്‍ ആരംഭിച്ചു. മണിക്കൂറുകൾക്കകം കുടമാളൂരിൽ നിന്നും ഇയാൾ പിടിയിലാകുകയായിരുന്നു.


