
സ്വന്തം ലേഖിക
കോഴിക്കോട്: ലൈംഗിക പീഡന പരാതിയിൽ സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം. കോഴിക്കോട് കോടതിയാണ് സിവിക് ചന്ദ്രന് ജാമ്യം അനുവദിച്ചത്. സമാനമായ പരാതിയിൽ നേരത്തെ ജാമ്യം ലഭിച്ചിരുന്നു. ആക്ടിവിസ്റ്റും എഴുത്തുകാരിയുമായ യുവതിയാണ് പരാതി നൽകിയത്. അദ്ധ്യാപികയും എഴുത്തുകാരിയുമായ ദളിത് യുവതിയുടെ പീഡന പരാതിയിലാണ് ആദ്യം ജാമ്യം ലഭിച്ചത്. ആദ്യത്തെ കേസിൽ ഉപാധികളില്ലാതെയാണ് സിവിക് ചന്ദ്രന് കോടതി ജാമ്യം അനുവദിച്ചത്.
ദളിതർക്ക് വേണ്ടി പൊതു സമൂഹത്തിൽ സംസാരിക്കുന്ന ആളുടെ പ്രവർത്തി മറ്റൊന്നാണെന്നും ലൈംഗിക വൈകൃത സ്വഭാവമുള്ള സിവികിന് ജാമ്യം നൽകരുതെന്നും പ്രോസിക്യൂഷൻ വാദിച്ചിരുന്നു. എന്നാൽ പരാതിക്കാരിക്ക് മതിയായ തെളിവുകൾ ഹാജരാക്കാനായില്ലെന്നും പട്ടിക ജാതി പീഡന നിരോധന നിയമം അടക്കം നിലനിൽക്കില്ലെന്നും കോടതി നിരീക്ഷിച്ചതായി പ്രതിഭാഗം പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അതേസമയം, സിവിക് ചന്ദ്രനെതിരായ പരാതിയിൽ പൊലീസ് അന്വേഷണം കാര്യക്ഷമമായി നടക്കുന്നില്ലെന്ന വിമർശനം വ്യാപകമായി ഉയരുന്നുണ്ട്. വുമൺ എഗെയ്ൻസ്റ്റ് സെക്ഷ്വൽ ഹരാസ്മെന്റ് പേജിലൂടെയാണ് യുവതി സിവിക് ചന്ദ്രനെതിരെ പരാതി ഉന്നയിച്ചത്. ഒരു സൗഹൃദ സദസ്സിന് ശേഷം വഴിയിൽ വെച്ച് കയ്യിൽ കയറി പിടിച്ചെന്നും മോശമായി പെരുമാറിയെന്നും യുവതി വെളിപ്പെടുത്തിയിരുന്നു.



