
കൊല്ലം: കൊല്ലം കടയ്ക്കലിൽ പത്താം ക്ലാസുകാരിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ യുവാവ് പൊലീസ് പിടിയിൽ. കിളിമാനൂർ ചെങ്കികുന്ന് അനിഭവനിൽ സുജിത്താണ് (19) പിടിയിലായത്. കടയ്ക്കൽ സ്വദേശിനിയായ പതിനഞ്ചുകാരിയെ ബന്ധു വീട്ടൽവച്ചാണ് ഇയാൾ പരിചയപ്പെടുന്നത്.
കുട്ടിയുടെ ഫോൺ നമ്പർ കൈക്കലാക്കി നിരന്തരം ഫോണിലൂടെ ബന്ധപ്പെടുകയും വിവാഹ വാഗ്ദാനം നൽകുകയും ചെയ്തു. തുടർന്ന് സ്‌കൂളിൽ പോകുന്ന സമയങ്ങളിൽ കിളിമാനൂർ, കടയ്ക്കൽ ടൗൺഹാളിനു സമീപം, ചണ്ണപേട്ട തുടങ്ങിയ സ്ഥലങ്ങളിൽ പെൺകുട്ടിയെ കൊണ്ടു പോയി പീഡിപ്പിച്ചു. കൂടുതലും ആളൊഴിഞ്ഞ പറമ്പുകളിലും പാറ ഇടുക്കുകളിലും കൊണ്ട് പോയാണ് പെൺകുട്ടിയെ പീഡിപ്പിച്ചിരുന്നത്.
നിരന്തരം പെൺകുട്ടിയുമായി ഇയാൾ കറങ്ങി നടക്കുന്നത് ശ്രദ്ധയിൽ പെട്ട നാട്ടുകാർ കുട്ടിയുടെ ബന്ധുക്കളെ വിവരം അറിയിപ്പിച്ചു. കുട്ടിയുടെ മാതാപിതാക്കൾ കുട്ടിയോട് വിവരങ്ങൾ ചോദിച്ചറിയുകയും കടയ്ക്കൽ പൊലീസിൽ വിവരം അറിയിക്കുകയും ചെയ്തു. പൊലീസ് പെൺകുട്ടിയുടെ മൊഴി രേഖപെടുത്തിയതിനു ശേഷം വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതോടെ പീഡനം സ്ഥിരീകരിച്ചു. തുടർന്ന് കിളിമാനൂരിൽ നിന്ന് പ്രതിയെ അറസ്റ്റ് ചെയ്തു. പോക്‌സോ അടക്കമുള്ള വകുപ്പുകൾ ചുമത്തി കേസെടുത്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.