
സ്വന്തം ലേഖിക
ആലപ്പുഴ: വീഡിയോയിലൂടെ കളക്ടർ മാമനോട് പരാതി പറഞ്ഞ കൊച്ചുകുട്ടിയെ നേരിൽ കണ്ട് ആലപ്പുഴ ജില്ലാ കളക്ടർ.
തങ്ങളുടെ പരാതി പരിഹരിച്ചില്ലെന്നും അത് ഉടന്‍ പരിഹരിക്കാന്‍ മാമനോട് അപേക്ഷിക്കുന്നു എന്നുമാണ് വീഡിയോയിൽ കുട്ടി പറയുന്നത്. ഇത് ശ്രദ്ധയില്‍ പെട്ടതോടെ പെണ്‍കുട്ടിയെ നേരിട്ടെത്തി സന്ദര്‍ശിച്ചിരിക്കുകയാണ് കളക്ടര്‍.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഒരു ചെറിയ പെണ്‍കുട്ടി തന്റെ ശാരീരിക വൈകല്യമുള്ള സഹോദരിക്കൊപ്പമുള്ള വീഡിയോയായിരുന്നു ഇത്. ആലപ്പുഴ കളക്ടര്‍ മാമനോടുള്ള ഒരു പാരതിയാണെന്നാണ് കുട്ടി വീഡിയോയില്‍ പറഞ്ഞത്. എന്റെ ചേച്ചിക്ക് വേണ്ടിയാണ് ഞാനിത് പറയുന്നത്. മാമന്‍ ആലപ്പുഴ സബ് കളക്ടറായിരുന്ന സമയത്ത് ഞങ്ങള്‍ ഒരു പരാതി നല്‍കിയിട്ട് ഇതുവരെ പരിഹരിച്ചിട്ടില്ല. ചേച്ചിക്കും അപ്പൂപ്പനും എനിക്കും ഒക്കെ സുഖമില്ല മാമാ. മാമന്റെ ഉത്തരവ് ഇതുവരെ അവര്‍ നടപ്പിലാക്കിയില്ല. ചേച്ചിക്ക് വേണ്ടിയിട്ടുള്ള ഒരു അപേക്ഷയാണ്. എത്രയും വേഗം ഇതിനൊരു പരിഹാരം കാണണം എന്നും പെണ്‍കുട്ടി പറഞ്ഞിരുന്നു. ഇത് കണ്ടതോടെയാണ് മോളെ കാണാന്‍ കളക്ടര്‍ മാമനും ഓടി വന്നത്.
“കഴിഞ്ഞ ദിവസങ്ങളില്‍ എനിക്ക് ഫേസ്ബുക്കില്‍ മെസേജായും കമന്‍റായും ഈ മോള്‍ ഒരു സഹായം ചോദിച്ചിരുന്നു. ഇന്ന് ഞാനീ മോളെ വീട്ടില്‍ പോയി കണ്ടു. ഇവരുടെ ആവശ്യങ്ങള്‍ ചോദിച്ച് മനസ്സിലാക്കി. ഇവരുടെ പ്രശ്‌ന പരിഹാരത്തിനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ സബ് കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി” എന്ന് കളക്ടര്‍ തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ കുറിച്ചു.



