
മുന്‍ മന്ത്രി ആര്‍. സുന്ദരേശന്‍ നായര്‍ അന്തരിച്ചു.തിരുവനന്തപുരത്തെ വസതിയില്‍ വെച്ചാണ് അന്ത്യം. 82 വയസ്സായിരുന്നു.എന്‍എസ്എസിന്റെ നേതൃത്വത്തിലുള്ള രാഷ്ട്രീയ പാര്‍ട്ടി എന്‍ ഡി പി യുടെ ജനറല്‍ സെക്രട്ടറിയായിരുന്നു.
എന്‍ ഡി പി സ്ഥാനാർഥിയായി നെയ്യാറ്റിന്‍കരയില്‍ നിന്ന് അഞ്ചും ആറും നിയമസഭകളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.1981ല്‍ കരുണാകരന്‍ മന്ത്രിസഭയില്‍ ആരോഗ്യ – ടൂറിസം മന്ത്രിയായിരുന്നു.