video
play-sharp-fill

തൃശൂരിൽ  നിയന്ത്രണംവിട്ട   ചരക്കുലോറി കെഎസ്ആർടിസി ലോഫ്‌ലോർ ബസ് ഉൾപ്പടെ ഏഴ്  വാഹനങ്ങളിൽ ഇടിച്ചു; നിരവധി പേർക്ക് പരുക്ക്

തൃശൂരിൽ നിയന്ത്രണംവിട്ട ചരക്കുലോറി കെഎസ്ആർടിസി ലോഫ്‌ലോർ ബസ് ഉൾപ്പടെ ഏഴ് വാഹനങ്ങളിൽ ഇടിച്ചു; നിരവധി പേർക്ക് പരുക്ക്

Spread the love


സ്വന്തം ലേഖിക

തൃശൂർ :ദേശീയപാതയിലെ ആമ്പല്ലൂർ സിഗ്‌നൽ ജംഗ്ഷനിൽ നിയന്ത്രണംവിട്ട ചരക്ക് ലോറി കെഎസ്ആർടിസി ലോഫ്‌ലോർ ബസ് ഉൾപ്പടെ ഏഴ് വാഹനങ്ങളിൽ ഇടിച്ച് നിരവധി പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരുടെ നില ഗുരുതരമല്ല.

അപകടം. ചാലക്കുടി ഭാഗത്തുനിന്ന് വന്ന ചരക്കു ലോറി ബ്രേയ്ക്ക് നഷ്ടപ്പെട്ട് സിഗ്‌നലിൽ നിർത്തിയിട്ട വാഹനങ്ങളിലേക്ക് പാഞ്ഞുകയറുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കെഎസ്ആർടിസി ബസിലും ആറ് കാറുകളിലുമാണ് ഇടിച്ചത്.ഇടിയുടെ അഘാതത്തിൽ കെഎസ്ആർടിസി ബസ് ഡിവൈഡറിലേക്ക് ഇടിച്ചുകയറി. ഒരുകാർ പൂർണമായും തകർന്നു. ഈ കാറിലെ യാത്രക്കാരൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.പുതുക്കാട് പോലീസും യാത്രക്കാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി.