
കോട്ടയം: ബൈക്ക് കുഴിയിൽച്ചാടി അപകടം, യുവാവിനു പരിക്കേറ്റു. കുമരകം സ്വദേശി ബിനു (36)വിനാണു പരിക്കേറ്റത്. ഇന്നലെ രാത്രി 7.30നു നാട്ടകം പാറേച്ചാൽ ബൈപാസ് റോഡിൽ പുളിനാക്കൽ പള്ളിക്കുസമീപം പാറയ്ക്കൽകടവിലാണ് സംഭവം.
മണിപ്പുഴ പ്രസിൽനിന്നു ജോലി കഴിഞ്ഞു കുമരകത്തെ വീട്ടിലേക്കു ബൈക്കിൽ മടങ്ങുകയായിരുന്നു ബിനു. പോളവാരിയിട്ടു മൂടിയ റോഡിനു മധ്യഭാഗത്തെ കുഴിയിൽ ചാടിയ ബൈക്ക് നിയന്ത്രണംവിട്ടു മറിയുകയായിരുന്നു. റോഡിലേക്കു വീണ ബിനുവിൻറെ കൈയ്ക്കും മുട്ടിനും പരിക്കേറ്റു.
ബിനുവിനെ ജില്ലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റോഡിൽ അപകടങ്ങൾ തുടർക്കഥയാണെന്നും വഴിവിളക്കുകൾ തെളിയാത്തതും റോഡിലെ വലുതും ചെറുതുമായ കുഴികൾ അടയ്ക്കാത്തതുമാണ് അപകടത്തിനു കാരണമെന്നും പ്രദേശവാസികൾ പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group


