കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പേവിഷബാധ സ്ഥിരീകരിച്ച അതിഥിത്തൊഴിലാളി ചാടിപ്പോയി; ജില്ലയില്‍ ജാഗ്രതാനിര്‍ദ്ദേശം ; അസം സ്വദേശിക്കായി അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്

Spread the love

കോട്ടയം: പേവിഷബാധ സ്ഥിരീകരിച്ച അതിഥിത്തൊഴിലാളി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍നിന്ന് കടന്നുകളഞ്ഞു.
ഇന്നലെ അര്‍ധരാത്രിയാണ് ആശങ്ക പരത്തിക്കൊണ്ട് ആശുപത്രിയില്‍ നിന്നും അസം സ്വദേശി കടന്നു കളഞ്ഞത്. ആശുപത്രി അധികൃതര്‍ പൊലീസില്‍ അറിയിച്ചതിനെ തുടര്‍ന്ന് ജില്ലയില്‍ ജാഗ്രതനിര്‍ദ്ദേശം നല്‍കിയ പൊലീസ് വ്യാപക തിരച്ചില്‍ ആരംഭിച്ചു.

video
play-sharp-fill

ഇന്നലെ രാത്രി 12.30നാണു സംഭവം. നായയുടെ കടിയേറ്റ അസം സ്വദേശിയായ ജീവന്‍ ബറുവ (39)യാണ് മെഡിക്കല്‍ കോളേജില്‍ നിന്നും കടന്നു കളഞ്ഞത്.

ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയ ഇയാളെ തുടര്‍ന്നു വിദഗ്ധ പരിശോധനയ്ക്കായി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് അയച്ചു. രണ്ട് സുഹൃത്തുക്കളോടൊപ്പം ഓട്ടോറിക്ഷയില്‍ രാത്രി 10.30ന് അത്യാഹിത വിഭാഗത്തില്‍ എത്തി. തുടര്‍ന്നുള്ള പരിശോധനയിലാണു പേ വിഷബാധ സ്ഥിരീകരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സാംക്രമികരോഗ വിഭാഗത്തിലേക്കു മാറ്റിയെങ്കിലും യുവാവ് അവിടെനിന്ന് ഇറങ്ങിയോടി. ആശുപത്രി അധികൃതര്‍ പൊലീസിനെ അറിയിച്ചതോടെയാണു ജില്ലയില്‍ ജാഗ്രത നിര്‍ദ്ദേശം നല്‍കിയത്. യുവാവിനൊപ്പം എത്തിയ സുഹൃത്തുക്കളെയും കാണാനില്ലെന്ന് പൊലീസ് അറിയിച്ചു.