
സ്വന്തം ലേഖിക
കോട്ടയം:എം.സി റോഡിൽ കോടിമതയിൽ ഓക്‌സിജനുമായി എത്തിയ ടാങ്കർ ലോറി നിയന്ത്രണം നഷ്ടമായി റോഡരികിലെ തട്ടുകടയിലേക്ക് ഇടിച്ചു കയറി.
ഇന്ന് വൈകിട്ട് ആഞ്ചരയോടെ കോടിമത പള്ളിപ്പുറത്ത് കാവിന് സമീപമാണ് അപകടമുണ്ടായത്. ചങ്ങനാശേരിയിൽ നിന്നും കോട്ടയം ഭാഗത്തേക്ക് പോകുകയായിരുന്ന ടാങ്കർ ലോറി നിയന്ത്രണം നഷ്ടമായി റോഡരികിലെ തട്ടുകടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇടിയുടെ ആഘാതത്തിൽ തട്ടുകട പൂർണ്ണമായും തകർന്നു. അപകടത്തെ തുടർന്ന് എം.സി റോഡിൽ ഗതാഗതം തടസപ്പെട്ടു. കോട്ടയം വെസ്റ്റ് പൊലീസ് സ്ഥലത്ത് എത്തിയിട്ടുണ്ട്.