മായം ചേര്‍ത്ത കറി പൊടികള്‍ വിറ്റ് ജനങ്ങളെ കൊലക്ക് കൊടുക്കുന്നതിന് കുഴപ്പമില്ല; വാര്‍ത്ത എഴുതിയാല്‍ വക്കീല്‍ നോട്ടീസ് അയച്ചു വിരട്ടും; മായം ചേര്‍ത്ത മുളക് പൊടി വിറ്റത് ബ്രാഹ്മിണ്‍സും ഈസ്റ്റേണും കിച്ചണ്‍ ട്രഷേഴ്‌സുമടക്കമുള്ള കമ്പനികള്‍ : വിരട്ട് കയ്യില്‍ വെച്ചാ മതി തേര്‍ഡ് ഐയോട് വേണ്ട ബ്രാഹ്മിണ്‍സേ !

Spread the love

കോട്ടയം:മായം ചേര്‍ത്ത മുളക്‌പൊടിയും, മസാല പൊടികളും വില്‍ക്കുന്ന ബ്രാഹ്മിണ്‍സ്,ഈസ്റ്റേണ്‍, കിച്ചണ്‍ ട്രഷേഴ്സ്, നിറപറ, സാറാസ് തുടങ്ങി എണ്‍പത്തിരണ്ടോളം കമ്പനികളുടെ പേര് സഹിതം വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ തേര്‍ഡ് ഐ ന്യൂസിലേക്ക് ബ്രാഹ്മിന്‍സ് കറിപൗഡര്‍ കമ്പനിയുടെ വക്കീല്‍ നോട്ടീസ് കഴിഞ്ഞ ദിവസം ലഭിച്ചു.

video
play-sharp-fill

മായം ചേര്‍ത്ത കറി പൗഡറുകള്‍ സംസ്ഥാനത്ത് വില്‍പന നടത്തുന്നത് ബ്രാഹ്മിണ്‍സ്,ഈസ്റ്റേണ്‍, കിച്ചണ്‍ ട്രഷേഴ്സ്, നിറപറ, സാറാസ് തുടങ്ങിയ പ്രമുഖ ബ്രാന്‍ഡുകളാണെന്നും മുളകുപൊടി, കാശ്മീരി മുളക് പൊടി, മഞ്ഞള്‍ പൊടി, മല്ലിപൊടി തുടങ്ങി സകലതിലും മായമാണെന്നും വിവരാവകാശ നിയമപ്രകാരം ഭക്ഷ്യസുരക്ഷാ വകുപ്പ് തന്നെ വ്യക്തമാക്കിയ രേഖകള്‍ സഹിതമാണ് തേര്‍ഡ് ഐ ന്യൂസ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

മായം ചേര്‍ത്ത മുളക് പൊടിയും മസാല പൊടികളും കരള്‍, നാഡീവ്യൂഹം എന്നിവയ്ക്ക് തകരാറും കാന്‍സറും ഉണ്ടാക്കുമെന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് തന്നെ വ്യക്തമാക്കുന്നു. ഇത്തരത്തില്‍ ജനങ്ങളുടെ ജീവന് ഭീഷണിയാകുന്ന തരത്തിലുള്ള മായം ചേര്‍ത്ത് സംസ്ഥാനത്ത് ഭക്ഷ്യ ഉല്‍പന്നങ്ങള്‍ വ്യാപകമായി വിറ്റഴിക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബ്രാഹ്മിന്‍സ്,കിച്ചണ്‍ ട്രഷേഴ്സ്, ഈസ്റ്റേണ്‍, നിറപറ, സാറാസ്, ക്വാളിറ്റി ഫുഡ് പ്രൊഡക്ട്‌സ് ഡെവണ്‍, വിശ്വാസ്, നമ്പര്‍ വണ്‍, സൂപ്പര്‍ നോവ, യൂണിടേസ്റ്റ്, എക്കോഷോട്ട്, സേതൂസ് ഹരിതം, ആച്ചി, ടാറ്റാ സമ്പന്‍, പാണ്ടാ, തൃപ്തി, സായ്കോ, മംഗള, മലയാളി, മേളം, സ്റ്റാര്‍ ബ്രാന്‍ഡ്, സിന്‍തൈറ്റ്, ആസ്‌കോ, കെ.കെ.ആര്‍, പവിഴം, ഗോള്‍ഡന്‍ ഹാര്‍വെസ്റ്റ്, തേജസ്, യുസിപി, ഗ്രാന്‍ഡ്മാസ്, സേവന, വിന്‍കോസ്, മോര്‍ ചോയ്സ്, ഡബിള്‍ ഹോഴ്സ്, മംഗല്യ, ടേസ്റ്റ് ഓഫ് ഗ്രീന്മൗണ്ട്, സ്വാമീസ്, കാഞ്ചന, ആല്‍ഫാ ഫുഡ്സ് ഫൈവ് സ്റ്റാര്‍, മലയോരം സ്പൈസസ്, എ വണ്‍, അരസി, അന്‍പ്, ഡേ മാര്‍ട്ട്, ശക്തി, വിജയ്, ഹൗസ് ബ്രാന്‍ഡ്, അംന, പോപ്പുലര്‍ തുടങ്ങി എണ്‍പത്തിരണ്ട് കമ്പനികളുടെ കറിപൗഡറുകളിലാണ് മായം കലര്‍ന്നിരിക്കുന്നതെന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയ പരിശോധനയില്‍ വ്യക്തമായിരുന്നു.

മുളകുപൊടി, കാശ്മീരി മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞള്‍പ്പൊടി, ചിക്കന്‍ മസാല എന്നിവയിലാണ് മായമുള്ളത്.മുഖ്യധാരാ മാധ്യമങ്ങള്‍ പൂഴ്ത്തിവെച്ച ഈ വാര്‍ത്ത തേര്‍ഡ് ഐ ന്യൂസ് അടക്കമുള്ള ചുരുക്കം ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ മാത്രമാണ് പ്രസിദ്ധീകരിച്ചിരുന്നത്.ബ്രാഹ്മിണ്‍സ് കറിപൗഡറിന്റെ വക്കീല്‍ നോട്ടീസിന് തേര്‍ഡ് ഐ ന്യൂസിന് വേണ്ടി ഹൈക്കോടതി അഭിഭാഷനായ കെ രാജേഷ് കണ്ണന്‍ മറുപടി നോട്ടീസ് നല്‍കി.