
ഹൈക്കോടതി നിര്‍ദേശപ്രകാരം ദേശീയപാതയിലെ കുഴിയടയ്‌ക്കല്‍ തുടങ്ങി;അശാസ്ത്രീയമെന്ന ആരോപണവുമായി നാട്ടുകാർ
സ്വന്തം ലേഖിക
കൊച്ചി: ദേശീയപാതയുടെ ചില പ്രദേശങ്ങളില്‍ കുഴികള്‍ അടച്ചുതുടങ്ങി. ഹൈക്കോടതി നിര്‍ദേശപ്രകാര്യമാണ് കുഴികൾ അടയ്ക്കുന്നത് . കൊച്ചി–ധനുഷ്‌കോടി ദേശീയപാതയിലെ കോതമംഗലം പോസ്‌റ്റ് ഓഫീസ് ജങ്‌ഷനിലെ കുഴി ചൊവ്വാഴ്‌ച പകല്‍ അടച്ചു.
അങ്കമാലി–മണ്ണുത്തി ദേശീയപാതയിലെ കുഴിയടയ്‌ക്കല്‍ അശാസ്ത്രീയമെന്ന ആരോപണം ഉയര്‍ന്നു. പാക്കറ്റിലാക്കിയ ടാര്‍മിക്സ് കുഴികളില്‍ തട്ടി കൈക്കോട്ടുകൊണ്ട് ഉറപ്പിക്കുക മാത്രമാണ് അവിടെ നടക്കുന്നതെന്നാണ് പ്രദേശവാസികളുടെ ആരോപണം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതിഥിത്തൊഴിലാളികള്‍ മാത്രമെത്തിയ ജോലിക്ക് കരാര്‍ കമ്ബനി പ്രതിനിധികളോ ഉദ്യോഗസ്ഥരോ ഉണ്ടായിരുന്നില്ല.
നിരന്തരം അപകടം നടക്കുന്ന മേഖലയാണെന്നും ഇത്തരത്തില്‍ ഒരു അറ്റകുറ്റപ്പണി നടത്തിയിട്ട് കാര്യമില്ലെന്നുമാണ് ജനങ്ങളുടെ വാദം. തുടര്‍ന്ന് സബ് കലക്ടര്‍ പി വിഷ്ണു രാജിന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തി.
മറ്റു സ്ഥലങ്ങളില്‍ കുഴി അടയ്‌ക്കാന്‍ നടപടി സ്വീകരിച്ചിട്ടില്ല. കോലഞ്ചേരി, പുത്തന്‍കുരിശ്, വരിക്കോലി, ചൂണ്ടി, പത്താംമൈല്‍, മറ്റക്കുഴി എന്നിവിടങ്ങളില്‍ ഇപ്പോഴും കുഴികള്‍ അപകടഭീഷണി ഉയര്‍ത്തുകയാണ്. കുണ്ടന്നൂര്‍ ഭാഗത്തെ കുഴികളും അപകടകരമായി തുടരുന്നു.