മനിതി സംഘങ്ങൾക്ക് മാവോയിസ്റ്റ് ബന്ധം; എൻഐഎ അന്വേഷണം ആരംഭിച്ചു
സ്വന്തം ലേഖകൻ
ശബരിമല: ശബരിമല ദർശനത്തിനെത്തിയ മനിതി സംഘടനയിലെ അംഗങ്ങൾക്ക് അർബൻ മാവോയിസ്റ്റുകളുമായി ബന്ധമുണ്ടെന്ന് സൂചന. തെളിവുകൾക്കായി എൻഐഎ തമിഴ്നാട് ഘടകം കേന്ദ്ര ഇന്റലിജൻസിന്റെ റിപ്പോർട്ട് തേടി. മനിതി സംഘത്തിന്റെ സാമ്പത്തിക സ്രോതസിനെ കുറിച്ച് എൻഫോഴ്സുമെന്റും അന്വേഷണം ആരംഭിച്ചു.
സംഘത്തിന്റെ നേതാവിന് അർബൺ മാവോയിസ്റ്റുകളുമായി അടുത്ത ബന്ധമുള്ളതായാണ് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന്റെ കണ്ടെത്തൽ. ശബരിമലയിൽ ആചാരം ലംഘനത്തിനായി എത്തിയ ആക്ടിവിസ്റ്റുകളായ ചില യുവതികൾക്ക് തീവ്രവാദ നക്സൽ ,മാവോയിസ്റ്റ് സംഘടനകളുമായി ബന്ധമുണ്ടെന്ന് ആരോപണമുയർന്നിരുന്നു. ശബരിമലയിലെത്തിയ 11 അംഗ മനിതി സംഘത്തിലെ ചിലർക്കെതിരെ നിരവധി കേസുകളും നിലവിലുണ്ട്. ഇത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾക്കായാണ് എൻ.ഐ.എ അന്വേഷണം തുടങ്ങിയത്.ശബരിമലയുമായി ബന്ധപ്പെട്ട് എൻ.ഐ.എ ഏറ്റെടുക്കുന്ന ആദ്യ കേസാണിത്. തമിഴ്നാട്ടിൽ നിന്ന് മനിതി സംഘത്തെ എത്തിച്ചത് കേരളാ പൊലീസിന്റെ സംരക്ഷണയിലാണെന്ന കണ്ടെത്തലും പുതിയ വിവാദത്തിന് കാരണമായി. ശബരിമല ദർശനത്തിനെത്തുന്ന യുവതികൾക്ക് നിലയ്ക്കലിൽ നിന്നോ പമ്പയിൽ നിന്നോ മാത്രമേ സംരക്ഷണമൊരുക്കുകയുള്ളുവെന്നാണ് പൊലീസിന്റെ വാദം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാൽ കോട്ടയത്തെ ഒരു ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ നിർദ്ദേശപ്രകാരം ഒരു സി.ഐ, രണ്ട് എസ്.ഐ, രണ്ട് സിവിൽ പൊലീസ് ഓഫീസർമാർ എന്നിവരടങ്ങിയ സംഘത്തിന്റെ അകമ്പടിയോടെയാണ് തമിഴ്നാട്ടിൽ നിന്ന് പ്രതിഷേധക്കാരുടെ കണ്ണുവെട്ടിച്ച് മനിതി സംഘത്തെ പമ്പയിൽ എത്തിച്ചത്.മനിതി സംഘം സഞ്ചരിച്ച കറുത്ത സ്റ്റിക്കർ ഒട്ടിച്ച ടെമ്പോ ട്രാവലറിന് പിന്നാലെ ഇന്നോവ കാറിലാണ് ഇവർക്കൊപ്പം പൊലീസ് സംഘം സഞ്ചരിച്ചത്. കോട്ടയം, ഇടുക്കി ജില്ലകളുടെ അതിർത്തിയിലെ വിവിധ സ്റ്റേഷനുകളിൽ നിന്നാണ് പൊലീസ് ഓഫീസർമാരെ ഇതിനായി നിയോഗിച്ചത്.