രൂക്ഷമായ കടൽക്ഷോഭം; മത്സ്യബന്ധനത്തിനു പോയ 57കാരന്‍ തിരയില്‍പ്പെട്ട് വള്ളംമറിഞ്ഞു മരിച്ചു

Spread the love

ആലപ്പുഴ: ചെട്ടികാട് പ്രിയദര്‍ശിനി കടപ്പുറത്തുനിന്ന് പൊന്ത് വള്ളത്തില്‍ മത്സ്യബന്ധനത്തിനു പോയ 57കാരന്‍ വള്ളംമറിഞ്ഞു മരിച്ചു. വെളിയില്‍ വീട്ടില്‍ പരേതനായ ജോസഫിന്റെ മകന്‍ തമ്പിക്കുട്ടന്‍ ആണ് മരിച്ചത്. ഇന്ന് രാവിലെ 8.30നായിരുന്നു അപകടം.

കടല്‍ക്ഷോഭം രൂക്ഷമായതിനെ തുടര്‍ന്ന് വള്ളം മറിയുകയായിരുന്നു. സമീപമുണ്ടായിരുന്ന മത്സ്യത്തൊഴിലാളികള്‍ തമ്പിക്കുട്ടനെ ചെട്ടികാട് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.