അധിനിവേശത്തിനൊരുങ്ങി ചൈന; ആശങ്കയറിയിച്ച് തായ്‌വാന്‍

Spread the love

തായ്‌പേയ്: തായ്‌വാനെ ചുറ്റിപ്പറ്റി ചൈന തുടരുന്ന സൈനികാഭ്യാസം രാജ്യത്തെ ആക്രമിക്കാനുള്ള ശ്രമത്തിന്‍റെ മുന്നോടിയായെന്ന് വിദേശകാര്യമന്ത്രി ജോസഫ് വു പറഞ്ഞു. ഏഷ്യ-പസഫിക് മേഖലയിലെ തൽസ്ഥിതി മാറ്റാൻ ചൈന ശ്രമിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

യുഎസ് ജനപ്രതിനിധി സഭ സ്പീക്കർ നാൻസി പെലോസിയുടെ തായ്‌വാൻ സന്ദർശനത്തെ തുടർന്ന് ചൈന രാജ്യത്തുടനീളം സൈനികാഭ്യാസം ആരംഭിച്ചു. ബാലിസ്റ്റിക് മിസൈലുകൾ പോലും ചൈന പ്രയോഗിച്ചതായി തായ്‌വാൻ ആരോപിച്ചു.

സൈനിക അഭ്യാസങ്ങൾക്കും മിസൈൽ ഉപയോഗത്തിനും പുറമെ സൈബർ ആക്രമണങ്ങൾ, വ്യാജ പ്രചാരണങ്ങൾ, സാമ്പത്തിക ആക്രമണങ്ങൾ എന്നിവയും ചൈന നടത്തുന്നുണ്ട്. തായ്‌വാനിലെ ജനങ്ങളുടെ മനോവീര്യം കെടുത്താനാണ് ചൈന ശ്രമിക്കുന്നതെന്നും വു പറഞ്ഞു. തിങ്കളാഴ്ചയും സൈനികാഭ്യാസം തുടരുന്ന ചൈനയെ വു കുറ്റപ്പെടുത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group