വീട്ടുജോലികള്‍ക്കിടയിൽ ഒരുമിച്ചിരുന്ന് പി എസ് സി പഠനം ; 42-ാം വയസില്‍ അമ്മ മകനൊപ്പം സര്‍ക്കാര്‍ സര്‍വീസിലേക്ക്

Spread the love


സ്വന്തം ലേഖിക

കൊച്ചി :42-ാം വയസില്‍ അമ്മയും 24-ാം വയസില്‍ മകനും ഒരുമിച്ച്‌ സര്‍ക്കാര്‍ സര്‍വീസിലേക്ക്.
അടുത്തിടെ പ്രസിദ്ധീകരിച്ച LGS പട്ടികയില്‍ തൊണ്ണൂറ്റി രണ്ടാം റാങ്കോടെ മലപ്പുറം അരീക്കോട് സ്വദേശി ബിന്ദുവും എല്‍.ഡി.സി മലപ്പുറം റാങ്ക് ലീസ്റ്റില്‍ മുപ്പത്തെട്ടാം റാങ്കോടെ മകന്‍ വിവേകുമാണ് സര്‍ക്കാര്‍ ജോലിയിലേക്ക് പ്രവേശിക്കാനൊരുങ്ങുന്നത്.

2011ലാണ് ബിന്ദു അരീക്കോട് പ്രതീക്ഷ പി എസ് സി സെന്ററില്‍ പരിശീലനം തുടങ്ങിയത്. 11 വര്‍ഷമായി അങ്കണവാടി അദ്ധ്യാപികയായ ബിന്ദുവിന് നല്ല വരുമാനമുള്ള സര്‍ക്കാര്‍ ജോലി വേണമെന്നായിരുന്നു ആഗ്രഹം. വീട്ടുജോലികള്‍ക്കിടയിലും അങ്കണവാടിയിലെ ഇടവേളകളിലുമെല്ലാം പിഎസ്സി പഠിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2019ല്‍ ബിഎസ്‌എസി ജ്യോഗ്രഫി പഠനം പൂര്‍ത്തിയാക്കി വീട്ടില്‍ വെറുതെ ഇരുന്ന മകനെയും പഠനത്തിന് ഒപ്പം കൂട്ടി.ജോലിയുള്ളതിനാല്‍ ഞായറാഴ്ചകളില്‍ മാത്രമാണ് ബിന്ദു കോച്ചിംഗ് സെന്ററില്‍ പോയത്.

എല്ലാ ദിവസവും പരിശീലനത്തിന് പോയ വിവേക് വീട്ടിലെത്തിയാല്‍ പഠിച്ചത് അമ്മയ്ക്ക് പറഞ്ഞുകൊടുക്കും. പരീക്ഷയ്ക്ക് നാല് മാസം മുന്‍പ് ബിന്ദു ലീവെടുത്ത് എല്ലാ ദിവസവും മകനൊപ്പം കോച്ചിംഗ് സെന്ററില്‍ പോയി. വീട്ടുജോലി കഴിഞ്ഞാല്‍ ഇരുവരും ഒരുമിച്ചിരുന്നാണ് പഠനം.