play-sharp-fill
‘വില്ലന് പുറകിൽ യെസ് ബോസ് പറഞ്ഞു നില്‍ക്കുന്ന ഒരാളാകും, സ്റ്റാര്‍ ആകുമെന്ന് കരുതിയില്ല’

‘വില്ലന് പുറകിൽ യെസ് ബോസ് പറഞ്ഞു നില്‍ക്കുന്ന ഒരാളാകും, സ്റ്റാര്‍ ആകുമെന്ന് കരുതിയില്ല’

ഒരു താരമായി താൻ മാറുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്ന് മമ്മൂട്ടി. വില്ലന്റെ പിന്നില്‍ യെസ് ബോസ് എന്ന് പറഞ്ഞു നില്‍ക്കുന്ന ഒരാള്‍ ആകുമെന്നാണ് കരുതിയിരുന്നത്. ബാക്കിയൊക്കെ ഭാഗ്യവും പരിശ്രമവുമാണ് എന്നാണ് മമ്മൂട്ടി പറയുന്നത്. ലാൽ ജോസിന്റെ പുതിയ സിനിമയായ ‘സോളമിന്റെ തേനീച്ചകളിലെ പുതുമുഖ താരങ്ങളോട് സംസാരിക്കുകയായിരുന്നു താരം.

‘ഞാനൊരു സ്റ്റാര്‍ ആകുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. മാക്‌സിമം വില്ലന്റെ പിന്നില്‍ യെസ് ബോസ് പറഞ്ഞു നില്‍ക്കുന്ന ഒരാള്‍ ആകുമെന്നാണ് പ്രതീക്ഷിച്ചത്. ബാക്കിയൊക്കെ ഭാഗ്യവും പരിശ്രമവുമാണ്. നമ്മളെ സിനിമക്കാര്‍ ഒന്നു ശ്രദ്ധിച്ചു കിട്ടാന്‍ പറ്റിയ വേദികളൊന്നും അന്ന് ഉണ്ടായിരുന്നില്ല. ഇന്ന് അതല്ല’- മമ്മൂട്ടി പറഞ്ഞു.

ജീവിതത്തില്‍ സിനിമയല്ലാതെ മറ്റൊന്നും തന്നെ എക്‌സൈറ്റ് ചെയ്യിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “സിനിമയല്ലാതെ മറ്റൊന്നും എന്നെ എക്‌സൈറ്റ് ചെയ്യിപ്പിച്ചിട്ടില്ല. മറ്റൊന്നും തേടി പോയിട്ടുമില്ല. വെള്ളിത്തിരയിലെ സിനിമയെന്ന മാന്ത്രിക വിദ്യ കണ്ട് അദ്ഭുതപ്പെടുന്ന ആ കുട്ടി ഇപ്പോഴും എന്നിലുണ്ട്. സിനിമയുടെ മാജിക്കും മിസ്റ്ററിയുമാണ് നമ്മള്‍ സൂക്ഷിക്കുന്നത്.” അദ്ദേഹം വ്യക്തമാക്കി. പ്രേക്ഷകന് സിനിമയോടുള്ള അത്ഭുതം സിനിമ ചെയ്യുന്ന നമ്മുടെ ഉള്ളിലുമുണ്ടെന്നും മമ്മൂട്ടി കൂട്ടിച്ചേര്‍ത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group