കോൺഗ്രസ് കൂരോപ്പട മണ്ഡലം പ്രസിഡന്റിന്റെ മകൻ ഹരികൃഷ്ണൻ (50) നിര്യാതനായി

Spread the love

കോൺഗ്രസ് കൂരോപ്പട മണ്ഡലം പ്രസിഡന്റ്, ളാക്കാട്ടൂർ എൻ.എസ്.എസ് കരയോഗം പ്രസിഡന്റ്, എം.ജി.എം ഹയർ സെക്കണ്ടറി സ്കൂൾ മാനേജർ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്ന പരേതനായ ളാക്കാട്ടൂർ പറപ്പാട്ട് പി.ജി.ഗോപാലകൃഷ്ണൻ നായരുടെ പുത്രനാണ് അന്തരിച്ച ഹരികൃഷ്ണൻ. മൃതശരീരം ഹൈദരബാദിൽ നിന്ന് നാട്ടിൽ എത്തിച്ചതിന് ശേഷം നാളെ (വ്യാഴം) കോട്ടയം എൻ.എസ്.എസ് പൊതു ശ്മശാനത്തിൽ നടക്കും.
മാതാവ്:ഭാമാദേവിയമ്മ (റിട്ട. അധ്യാപിക ).
ഭാര്യ: ബിന്ദു (മങ്കോട്ട, ആലപ്പുഴ). മക്കൾ: മമിത, നവമി.
സഹോദരങ്ങൾ: മിനി (അധ്യാപിക, ഭാരതീയ വിദ്യാമന്ദിരം കിടങ്ങൂർ) ജയകൃഷ്ണൻ (അധ്യാപകൻ, മുസ്ലിം ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ കങ്ങഴ )