മങ്കി പോക്സ് പ്രതിരോധ വാക്സിനുകൾക്കായുള്ള രജിസ്ട്രേഷൻ ആരംഭിച്ചു

Spread the love

മ​നാ​മ: ബഹ്റൈനിൽ മങ്കിപോക്സ് പ്രതിരോധ വാക്സിന്‍റെ രജിസ്ട്രേഷൻ ആരംഭിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.പൗ​ര​ന്മാ​രു​ടെ​യും പ്രവാസികളുടെയും ആരോഗ്യവും സുരക്ഷയും ഉറപ്പാക്കാൻ മന്ത്രാലയം പ്രതിജ്ഞാബദ്ധമാണെന്ന് അധികൃതർ പറഞ്ഞു.

video
play-sharp-fill

പരിമിതമായ അളവിലുള്ള വാക്സിനാണു ഇപ്പോൾ ലഭിച്ചിട്ടുള്ളത്.ആരോഗ്യ പ്രവർത്തകർ, രോഗബാധിതരാകാൻ കൂടുതൽ സാധ്യതയുള്ളവർ തുടങ്ങിയ മുൻഗണനാ ഗ്രൂപ്പുകൾക്കാണ് ആദ്യം നൽകുക. തുടർന്ന് രജിസ്റ്റർ ചെയ്യുന്ന പൗരൻമാർക്കും പ്രവാസികൾക്കും നൽകും. വാക്സിൻ സൗ​ജ​ന്യ​മാ​യാണ് വിതരണം ​ചെയ്യുന്നത് എന്ന് അധികൃതർ അറിയിച്ചു.

രോഗത്തെ നേരിടാൻ മുൻകരുതൽ നടപടികൾ നേരത്തെ പ്രഖ്യാപിച്ചിരുന്നു. രോഗം ബാധിച്ചവർക്കായി 21 ദിവസത്തെ ഐസൊലേഷൻ ഉൾപ്പെടെയുള്ള പ്രതിരോധ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. പകർച്ചവ്യാധികളുടെ പട്ടികയിൽ ഈ രോഗം ഉൾപ്പെടുത്തിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group