
സ്വന്തം ലേഖിക
കോട്ടയം: മഴക്കെടുതിയെത്തുടർന്ന് ജില്ലയിൽ 54 ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നു.
467 കുടുംബങ്ങളിൽ നിന്നുള്ള 1456 പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. വെള്ളപ്പൊക്കത്തെത്തുടർന്ന് കോട്ടയം, വൈക്കം, ചങ്ങനാശേരി എന്നിവിടങ്ങളിലാണ് ഇന്നലെ കൂടുതൽ ക്യാമ്പുകൾ തുറന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

മീനച്ചിൽ താലൂക്ക് – 17, കാഞ്ഞിരപ്പള്ളി – 4, കോട്ടയം – 28, ചങ്ങനാശേരി-3, വൈക്കം-2 എന്നിങ്ങനെയാണ് ക്യാമ്പുകളുടെ എണ്ണം.
625 പുരുഷന്മാരും 604 സ്ത്രീകളും 227 കുട്ടികളുമാണ് ക്യാമ്പുകളിലുള്ളത്. കോട്ടയം താലൂക്കിൽ 662 പേരെയും മീനച്ചിലിൽ 474 പേരെയും കാഞ്ഞിരപ്പള്ളിയിൽ 195 പേരെയും ചങ്ങനാശേരിയിൽ 103 പേരെയും വൈക്കത്ത് 22 പേരെയുമാണ് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയത്.
ക്യാമ്പുകളിൽ ആരോഗ്യവകുപ്പിന്റെ സേവനവും പൊലീസ് സുരക്ഷയും ഏർപ്പെടുത്തിയിട്ടുണ്ട്. ക്യാമ്പുകളുടെ ചുമതലയ്ക്ക് റവന്യൂ ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്.







