വാഹനങ്ങൾ തമ്മിൽ തട്ടിയതിനെത്തുടർന്ന് തർക്കം; യുവതിയോട് അ‌പമര്യാദയായി പെരുമാറിയയാളെ അ‌റസ്റ്റ് ചെയ്ത് ഏറ്റുമാനൂർ പൊലീസ്

Spread the love

ഏറ്റുമാനൂർ: യുവതിയോട് അപമര്യാദയായി പെരുമാറിയ ആളെ പൊലീസ് അ‌റസ്റ്റ് ചെയ്തു. പെരുമ്പായിക്കാട് മള്ളുശ്ശേരി ഭാഗത്ത് കൊണ്ടട്ടമാലിയിൽ വീട്ടിൽകെ.എം ജോസഫ് മകൻ സാബു കെ ജെ (56) എന്നയാളെയാണ് ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്.

video
play-sharp-fill

കഴിഞ്ഞദിവസം രാത്രിയിൽ തെള്ളകം ഭാഗത്ത് വച്ച് വാഹനങ്ങൾ തമ്മിൽ തട്ടിയത് സംബന്ധമായ തർക്കത്തിനോടുവിലാണ് എതിർ വാഹനത്തിൽ ഉണ്ടായിരുന്ന യുവതിയോട് സാബു അപമര്യാദയായി പെരുമാറിയത്.

തുടർന്ന് യുവതി ഏറ്റുമാനൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയും ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.ഏറ്റുമാനൂർ സ്റ്റേഷൻ എസ്.ഐ പ്രശോഭ്, എ.എസ്.ഐ ലിജു, സി.പി.ഓ മാരായ സജി പി. സി, രാകേഷ്,നിയാസ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group