
പത്തനംതിട്ട : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീട്ടിൽ അതിക്രമിച്ചു കയറി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. അടൂർ മൂന്നാളം പിലാമിറ്റത്ത് വീട്ടിൽ ബൈജു (32)വാണ് അടൂർ പൊലീസിന്‍റെ പിടിയിലായത്.
കഴിഞ്ഞ തിങ്കളാഴ്ച്ച അർദ്ധരാത്രി വീട്ടിൽ അതിക്രമിച്ച് കയറി കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിക്കുന്നത് കണ്ട മാതാവ് ബഹളം വെച്ചതിനെ തുടർന്ന് ഇയാൾ ഓടി രക്ഷപെടുകയായിരുന്നു.
പിന്നീട് വീട്ടുകാർ പൊലീസിനെ അറിയിക്കുകയും കേസ് രജിസ്റ്റർ ചെയ്യുകയുമായിരുന്നു. മാതാവും, കുട്ടിയും നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ച പൊലീസ് പ്രതിയെ അടൂർ ബൈപ്പാസിന് സമീപത്ത് നിന്നും ചൊവ്വാഴ്ച്ച രാത്രി കസ്റ്റഡിയിലെടുക്കുകയായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അടൂർ ഡി വൈ എസ് പി ആർ.ബിനുവിൻറെ നിർദ്ദേശ പ്രകാരം, പൊലീസ് ഇൻസ്‌പെക്ടർ പ്രജീഷ്.റ്റി.ഡി യുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്. വിശദമായ ചോദ്യം ചെയ്യലിന് ശേഷം ഇന്ന് അറസ്റ്റ് രേഖപ്പെടുത്തി, പിന്നീട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.