മലപ്പുറത്ത് വില്ലേജ് ഓഫീസർ ക്വാർട്ടേഴ്‌സിൽ തൂങ്ങി മരിച്ചു ;മരിച്ചത് ആലപ്പുഴ സ്വദേശി

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

മലപ്പുറം: കൂട്ടിലങ്ങാടി വില്ലേജ് ഓഫീസറെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൂട്ടിലങ്ങാടി വില്ലേജ് ഓഫീസർ വിപിൻ ദാസിനെയാണ് വില്ലേജ് ഓഫീസിന് സമീപം ഭിലായിപ്പടിയിലെ ക്വാർട്ടേഴ്‌സിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. വിപിൻദാസ് ആലപ്പുഴ സ്വദേശിയാണ്.

രാവിലെ ഓഫീസിൽ എത്താത്തതിനെ തുടർന്ന് മെബൈലിൽ ബന്ധപ്പെടാൻ ശ്രമിച്ചു. ഫോൺ എടുക്കാത്തതിനെ തുടർന്ന് അന്വേഷിച്ച് എത്തിയ ജീവനക്കാരാണ് വിപിൻ ദാസിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആത്മഹത്യാണെന്നാണ് പ്രാഥമികനിഗമനം. അസ്വഭാവികമരണത്തിന് കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹം വിദഗ്ധ ഡോക്ടർമാരുടെ നേതൃത്വത്തിൽ പോസ്റ്റ്‌മോർട്ടം ചെയ്യും.