
കൊച്ചി: ഗതാഗതമന്ത്രി ആന്റണി രാജുവിന് എതിരായ തൊണ്ടിമുതൽ മോഷണ കേസിലെ തുടർനടപടികൾ സ്റ്റേ ചെയ്ത് ഹൈക്കോടതി. തനിക്കെതിരായ കേസ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് ആന്റണി രാജു സമർപ്പിച്ച ഹർജി കോടതി ഫയലിൽ സ്വീകരിച്ചു.
നാളെ വിചാരണ തുടങ്ങും. ഇതേ തുടർന്നാണ് നടപടികൾ സ്റ്റേ ചെയ്തത്. ഒരുമാസത്തേക്കാണ് തുടർനടപടികൾ സ്റ്റേ ചെയ്തിരിക്കുന്നത്. എതിർകക്ഷികൾക്ക് നോട്ടീസ് അയക്കാൻ കോടതി ഉത്തരവിട്ടു.
നടപടിക്രമങ്ങൾ പാലിക്കാതെയാണ് കേസ് രജിസ്റ്റർ ചെയ്തതെന്നും അതിനാൽ റദ്ദാക്കണമെന്നുമാണ് ആന്റണി രാജു ആവശ്യപ്പെട്ടിരിക്കുന്നത്. നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതിയിലുള്ള കേസ് റദ്ദാക്കണം എന്ന ആവശ്യവുമായി കഴിഞ്ഞ ദിവസമാണ് മന്ത്രി ഹൈക്കോടതിയെ സമീപിച്ചത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
താൻ ഈ കേസിൽ ഉൾപ്പെട്ടിട്ടുള്ള വ്യക്തിയല്ല. ഐപിസി 193 പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.നിയമപരമായ നടപടിക്രമങ്ങൾ പൂർത്തീകരിക്കാതെയാണ് കുറ്റപത്രം സ്വീകരിച്ചുകൊണ്ടുള്ള തുടർനടപടികളിലേക്ക് മജിസ്‌ട്രേറ്റ് കോടതി പോയിരിക്കുന്നതെന്നുമാണ് ആന്റണി രാജുവിന്റെ വാദം.
കേസിൽ അന്വേഷണം നടത്താനോ കുറ്റപത്രം സമർപ്പിക്കാനോ പൊലീസിന് അവകാശമില്ലെന്നും ഇത്തരത്തിൽ സമർപ്പിക്കുന്ന കുറ്റപത്രം ഫയലിൽ സ്വീകരിച്ചത് നിയമവിരുദ്ധമാണെന്നും ഹർജിയിൽ ആരോപിക്കുന്നു.