
തിരുവല്ല വള്ളംകുളം പാലത്തിൽ നിന്ന് വീട്ടമ്മ മണിമലയാറ്റിലേയ്ക്ക് ചാടി ;ഫയർ ഫോഴ്സ് എത്തി രക്ഷപെടുത്തി
സ്വന്തം ലേഖിക
തിരുവല്ല: വള്ളംകുളം പാലത്തിൽ നിന്ന് നിറഞ്ഞു കിടക്കുന്ന മണിമലയാറ്റിലേക്ക് ചാടിയ വീട്ടമ്മയെ ഫയർഫോഴ്സ് രക്ഷിച്ചു. ഇന്ന് രാവിലെയാണ് ഇടിഞ്ഞില്ലം കാഞ്ഞിരത്തും മൂട്ടിൽ ഫ്രാൻസിസിന്റെ ഭാര്യ പ്രേമ (50) ആറ്റിൽച്ചാടിയത്.
സംഭവം കണ്ട് വള്ളം കടത്തുകാരൻ ഇവരെ രക്ഷിക്കാൻ വേണ്ടി കൂടെച്ചാടി. എന്നാൽ, വീട്ടമ്മ ഇയാളെ കടിച്ചു. പിടിവിട്ട് ഒഴുകിപ്പോയ ഇവരെ ഏറെ സാഹസപ്പെട്ടാണ് ഫയർ ഫോഴ്സ് സംഘം രക്ഷപ്പെടുത്തിയത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്റ്റേഷൻ ഓഫീസർ ബാബുവിന്റെ നേതൃത്വത്തിൽ ഡിങ്കി ഉപയോഗിച്ചാണ് കരയ്ക്കെത്തിച്ചത്.തുടർന്ന് തിരുവല്ല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രേമ അപകടനില തരണം ചെയ്തതായി ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.
Third Eye News Live
0