ഓട്ടോയുടെ ഹാന്റിലിൽ മൂർഖൻ; അതിക്രമിച്ച് കയറിയ യാത്രക്കാരനെ പുറത്തെടുത്തു

Spread the love


സ്വന്തം ലേഖകൻ

video
play-sharp-fill

മാന്നാർ: ഓടുന്ന ഓട്ടോറിക്ഷയുടെ ഹാന്ററിലേയ്ക്ക് മൂർഖൻ പാമ്പ് കയറി. ചെന്നിത്തല പുത്തു വിളപ്പടിയിലെ ഓട്ടോ സ്റ്റാന്റിലെ ഓട്ടോ ഡ്രൈവർ ഇരമത്തൂർ വെളുത്താടത്ത് വീട്ടിൽ ജോസിന്റെ ഓട്ടോറിക്ഷയിലേയ്ക്കാണ് മൂർഖന്റെ കുഞ്ഞ് കയറി വന്നത്. ഉടനെ പിടികൂടി പുറത്ത് എടുത്ത് ഇട്ടു. യാത്രക്കാരുമായി ജോസ് പതിവുപോലെ പൊടിയാടിവരെ ഓട്ടം പോയത്. യാത്രക്കാരെ ഇറക്കിയ ജോസ് തിരിച്ച് വിളപ്പടിയിലേക്ക് വരുന്നവഴി മാന്നാർ തൃക്കുരട്ടി ക്ഷേത്രത്തിന് സമീപത്തെത്തിയപ്പോഴാണ് ഹാന്റിലിലേക്ക് മൂർഖൻ കുഞ്ഞ് കയറിവന്നത്. ഓടുന്ന വണ്ടിയുടെ ഹാന്റിലേക്ക് മൂർഖൻ പാമ്പ് കയറിവന്നത് കണ്ട് പേടിച്ച ജോസ് ഉടനെ ഓട്ടോ നിർത്തി നാട്ടുകാരെ വിളിച്ചു കൂട്ടി. സമീപത്തെ ഓട്ടോ സ്റ്റാന്റിലെ ഡ്രൈവർമാർ ഓടിവന്ന് മൂർഖൻ കുഞ്ഞിനെ പിടികൂടുകയായിരുന്നു.