പൊലീസ് ഉദ്യോഗസ്ഥരുടെ പേരിൽ ആൾമാറാട്ടം നടത്തി ഓൺലൈൻ തട്ടിപ്പ് നടത്തിയ പ്രതിയെ മണർകാട് പൊലീസ് പിടികൂടി

Spread the love

 

കോട്ടയം: പോലീസ് ഉദ്യോഗസ്ഥരുടെ പേരിൽ ആൾമാറാട്ടം നടത്തി ഓൺലൈൻ തട്ടിപ്പ് നടത്തിയ പ്രതി പിടിയിൽ. പോലീസ് ഉദ്യോഗസ്ഥരുടെ പേരും പദവിയും ഉപയോഗിച്ച് ഫ്ലിപ്കാർട്ട് വഴി തട്ടിപ്പ് നടത്തിയ കൂത്താട്ടുകുളം മണ്ണത്തൂർ പെരിങ്ങാട്ടുപറമ്പിൽ വീട്ടിൽ സന്തോഷ് മകൻ നിമിൻ ജോർജ് സന്തോഷ് (22) ആണ് മണർകാട് പോലീസ് അറസ്റ്റ് ചെയ്തത്.

video
play-sharp-fill

ഇയാൾ വ്യാജ പേരിൽ ആരക്കുന്നത്തുള്ള പ്രമുഖ ആശുപത്രിയുടെ വിലാസത്തിൽ ഫ്ലിപ്കാർട്ടിൽ നിന്ന് 1,84000 രൂപ വിലമതിക്കുന്ന ക്യാമറ ഓർഡർ ചെയ്തു വാങ്ങിയശേഷം സി.ഐ ഓഫ് പോലീസ് മണർകാട് എന്ന വ്യാജ പേര് ഉപയോഗിച്ച് ഈ ഓർഡർ ക്യാൻസൽ ചെയ്യുകയും തുടർന്ന് ഡെലിവറി റിട്ടേൺ എടുക്കാൻ വന്ന സമയത്ത് ഇയാൾ വാങ്ങിയ ക്യാമറക്ക് പകരം വിലകുറഞ്ഞ ഉപയോഗശൂന്യമായ സമാന രീതിയിലുള്ള ക്യാമറ തിരികെ നൽകുകയുമായിരുന്നു.

ഇതിനെ തുടർന്ന് ഡെലിവറി ഏജന്റിന് സംശയം തോന്നുകയും പോലീസിൽ വിവരം അറിയിക്കുകയും പോലീസ് ഉടൻതന്നെ സ്ഥലത്തെത്തി ഇയാളെ അറസ്റ്റ് ചെയ്യുകയും ആയിരുന്നു.ഇത് കൂടാതെ ഇയാൾ സഞ്ചരിച്ചിരുന്ന കാറിൽ നിന്നും കഞ്ചാവും പോലീസ് പിടികൂടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സമാന രീതിയിൽ ഇയാൾ മറ്റു സ്ഥലങ്ങളിൽ തട്ടിപ്പ് നടത്തിയിട്ടുണ്ടോ എന്ന് പരിശോധിച്ച് വരികയാണെന്ന് പോലീസ് അറിയിച്ചു. മണർകാട് എസ്. എച്ച്. ഓ അനിൽ ജോർജ്, എസ് ഐ മാരായ ബിനു,അനിൽകുമാർ, പ്രസന്നൻ,സി.പി.ഓ മാരായ സുധീഷ്, വിബിൻ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.