video
play-sharp-fill

സിനിമാ സീരിയല്‍ അവസരങ്ങള്‍ കുറഞ്ഞതിന് പിന്നാലെ പെണ്‍വാണിഭവും ലഹരിമരുന്ന് കച്ചവടവും; കഞ്ചാവ് ഉപയോഗിക്കുന്നത് ഡോക്ടറുടെ നിര്‍ദേശപ്രകാരം സിന്തറ്റിക് ലഹരിയില്‍ നിന്നു മോചനം നേടുന്നതിനെന്ന് വാദം; നടി അശ്വതിബാബുവിന്റെ ജിവിതമിങ്ങനെ…..!

സിനിമാ സീരിയല്‍ അവസരങ്ങള്‍ കുറഞ്ഞതിന് പിന്നാലെ പെണ്‍വാണിഭവും ലഹരിമരുന്ന് കച്ചവടവും; കഞ്ചാവ് ഉപയോഗിക്കുന്നത് ഡോക്ടറുടെ നിര്‍ദേശപ്രകാരം സിന്തറ്റിക് ലഹരിയില്‍ നിന്നു മോചനം നേടുന്നതിനെന്ന് വാദം; നടി അശ്വതിബാബുവിന്റെ ജിവിതമിങ്ങനെ…..!

Spread the love

സ്വന്തം ലേഖിക

കൊച്ചി: സീരിയല്‍ നടി അശ്വതിബാബുവും കൂട്ടാളിയും കസ്റ്റഡിയിലായതോടെ പുറത്ത് വരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ.

സിനിമാ സീരിയല്‍ അവസരങ്ങള്‍ കുറഞ്ഞതിന് പിന്നാലെ പെണ്‍വാണിഭവും ലഹരിമരുന്ന് കച്ചവടവും നടത്തുകയാണ് അശ്വതി. കഴിഞ്ഞ ദിവസം അശ്വതി ബാബുവും സുഹൃത്ത് നൗഫലും താമസിച്ചിരുന്ന വീട്ടില്‍ നിന്നും എക്സൈസ് കഞ്ചാവ് പിടികൂടി. കൂനമ്മാവില്‍ ഇവര്‍ താമസിക്കുന്ന വീട്ടില്‍ നിന്നാണ് കഞ്ചാവ് ഇലയും വിത്തുകളും പിടികൂടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡോക്ടറുടെ നിര്‍ദേശപ്രകാരം സിന്തറ്റിക് ലഹരിയില്‍ നിന്നു മോചനം നേടുന്നതിനാണ് കഞ്ചാവ് ഉപയോഗിക്കുന്നത് എന്നാണ് അശ്വതിയുടെ വിശദീകരണം. ഇവര്‍ നേരത്തേ മുതല്‍തന്നെ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിലാണ്.

ലഹരിമരുന്നുകളുമായി മുന്‍പും അശ്വതി പിടിയിലായിട്ടുണ്ട്. ലഹരി ഉപയോഗിച്ചതിന് 2016ല്‍ ദുബായില്‍ വെച്ചും 2017ല്‍ കാറില്‍ എംഡിഎംഎയുമായും അശ്വതിയെ പിടികൂടിയിരുന്നു. പുറത്തു വിട്ടാലും ലഹരി ഉപയോഗിക്കാതെ ജീവിക്കാന്‍ പറ്റില്ലെന്നായിരുന്നു അന്ന് പൊലീസിനോടു പറഞ്ഞത്.

വില്‍പനയേക്കാള്‍ ഉപയോഗിക്കുന്നതിനാണ് ലഹരിവസ്തുക്കള്‍ മുംബൈയില്‍നിന്നും ബെംഗളുരുവില്‍നിന്നും മറ്റും ഇവര്‍ എത്തിച്ചിരുന്നത്. ഇവര്‍ക്കു ലഹരി ഇടപാടുള്ളതായി അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.