play-sharp-fill
വിദേശരാജ്യങ്ങളിലെ തീവ്രവാദ സംഘങ്ങളുമായി തുടർച്ചയായി ഫോണിൽ ബന്ധപ്പെട്ടെന്ന് കേന്ദ്ര ഇന്റലിജൻസ് വിഭാഗത്തിന്റെ കണ്ടെത്തൽ; എൻജിനിയറിങ് വിദ്യാർഥി പൊലീസ് കസ്റ്റഡിയിൽ

വിദേശരാജ്യങ്ങളിലെ തീവ്രവാദ സംഘങ്ങളുമായി തുടർച്ചയായി ഫോണിൽ ബന്ധപ്പെട്ടെന്ന് കേന്ദ്ര ഇന്റലിജൻസ് വിഭാഗത്തിന്റെ കണ്ടെത്തൽ; എൻജിനിയറിങ് വിദ്യാർഥി പൊലീസ് കസ്റ്റഡിയിൽ

 

ചെന്നൈ: തീവ്രവാദ ബന്ധത്തിന്റെ പേരിൽ എൻജിനിയറിങ് വിദ്യാർഥിയെ പോലീസ് കസ്റ്റഡിയിലെടുത്തു. തിരുപ്പത്തൂർ ജില്ലയിലെ ആമ്പൂരിലെ അൻവർ അലി(22)യെയാണ് ക്യൂബ്രാഞ്ച് പോലീസ് കസ്റ്റഡിയിലെടുത്തത്.

കേന്ദ്ര ഇന്റലിജൻസ് വിഭാഗത്തിന്റെ മുന്നറിയിപ്പിനെ തുടർന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തതെന്ന് ക്യു ബ്രാഞ്ച് വൃത്തങ്ങൾ അറിയിച്ചു. അൻവർ അലി വിദേശരാജ്യങ്ങളിലെ തീവ്രവാദ സംഘങ്ങളുമായി തുടർച്ചയായി ഫോണിൽ ബന്ധപ്പെടാറുണ്ടെന്നാണ് കേന്ദ്ര ഇന്റലിജൻസ് വിഭാഗത്തിന്റെ കണ്ടെത്തൽ. ശനിയാഴ്ച അതിരാവിലെയാണ് അൻവർഅലിയെ ആമ്പൂരിലെ വീട്ടിലെത്തി കസ്റ്റഡിയിലെടുത്തത്.

വിലകൂടിയ രണ്ട് വിദേശ നിർമിത മൊബൈൽ ഫോണുകൾ കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച വൈകീട്ടും ചോദ്യംചെയ്യൽ തുടരുകയാണ്. തീവ്രവാദികളുമായി ബന്ധമുള്ളവരെ കണ്ടെത്താനായി കേന്ദ്ര ഇന്റലിജൻസ് രഹസ്യ അന്വേഷണം നടത്തിവരികയാണ്. തീവ്രവാദ സംഘങ്ങളുമായി ബന്ധമുണ്ടെന്ന് തെളിഞ്ഞതിനാൽ ഈ മാസം 24-ന് ബെംഗളൂരിൽ അക്ബർ ഹുസൈൻ (27) എന്നയാൾ അറസ്റ്റിലായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group