play-sharp-fill
തീവണ്ടിയുടെ വാതിലിന് സമീപം നിന്ന് മുഖം കഴുകുന്നതിനിടെ പുറത്തേക്ക് തെറിച്ചുവീണു; മൂകാംബിക ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് മടങ്ങിയ  വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

തീവണ്ടിയുടെ വാതിലിന് സമീപം നിന്ന് മുഖം കഴുകുന്നതിനിടെ പുറത്തേക്ക് തെറിച്ചുവീണു; മൂകാംബിക ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് മടങ്ങിയ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

സ്വന്തം ലേഖിക

മാവേലിക്കര: മൂകാംബിക ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങവെ തീവണ്ടിയില്‍ നിന്ന് വീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം.

മാവേലിക്കര കണ്ണാട്ടുമോടി ശ്രീകോവിലില്‍ എസ്ബിഐ റിട്ട. മാനേജര്‍ കെ ബി രാജേന്ദ്രന്റെ ഭാര്യ ഷീജ രാജേന്ദ്രന്‍ (അനിമോള്‍-63) ആണ് മരിച്ചത്. മംഗലാപുരത്തിന് സമീപം ഞായറാഴ്ച പുലര്‍ച്ചെ നാലരയോടെയാണ് അപകടം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തീവണ്ടിയുടെ വാതിലിന് സമീപം നിന്ന് മുഖം കഴുകുന്നതിനിടെ പുറത്തേക്ക് തെറിച്ചുവീഴുകയായിരുന്നെന്ന് കരുതുന്നു. മക്കള്‍: ജിഷ്‌ന, വിഷ്ണു (സ്‌ക്വാഡ്രന്റ് ലീഡര്‍, എയര്‍ഫോഴ്‌സ്). മരുമകന്‍: അജിത്കുമാര്‍. സംസ്‌കാരം പിന്നീട്.