video
play-sharp-fill

പന്തളത്ത് എംഡിഎംഎയുമായി പിടിയിലായവർ തങ്ങളെ നിരീക്ഷിക്കുന്ന എസ്പിയുടെ ഡാൻസാഫിന് തിരികെ സ്കെച്ചിട്ടിരുന്നു; ഉദ്യോഗസ്ഥരുടെ ചിത്രമുൾപ്പെടെ വിശദവിവരങ്ങൾ പ്രതികളുടെ ഫോണിൽ; മയക്ക്മരുന്ന് സംഘത്തി​ന്റെ ഫോണിൽനിന്ന് ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങൾ

പന്തളത്ത് എംഡിഎംഎയുമായി പിടിയിലായവർ തങ്ങളെ നിരീക്ഷിക്കുന്ന എസ്പിയുടെ ഡാൻസാഫിന് തിരികെ സ്കെച്ചിട്ടിരുന്നു; ഉദ്യോഗസ്ഥരുടെ ചിത്രമുൾപ്പെടെ വിശദവിവരങ്ങൾ പ്രതികളുടെ ഫോണിൽ; മയക്ക്മരുന്ന് സംഘത്തി​ന്റെ ഫോണിൽനിന്ന് ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങൾ

Spread the love

 

പന്തളം: പന്തളത്ത് എംഡിഎംഎയുമായി പിടിയിലായ ഡിവൈഎഫ്ഐ നേതാക്കൾ ഉൾപ്പെട്ട അഞ്ചം​ഗ സംഘം നിസാരക്കാരല്ല. എസ്‌പിയുടെ ഡാൻസാഫ് ടീം തങ്ങളെ നിരീക്ഷിക്കുന്നുണ്ടെന്ന് മനസിലാക്കിയ പ്രതികൾ നേരത്തെ തന്നെ ഡാൻസാഫ് ടീമിനെയും സ്‌കെച്ച് ചെയ്തിരുന്നതായുള്ള വിവരങ്ങൾ പുറത്ത്.

മുഖ്യപ്രതിയായ മോനായി എന്ന രാഹുലിന്റെ ഫോണിലാണ് ഈ വിവരങ്ങൾ കണ്ടെത്തിയത്. ഡാൻസാഫ് ടീമിലെ ഒരോ ഉദ്യോഗസ്ഥന്റെയും പേരും ചിത്രവും ഫോൺ നമ്പരും ഉൾപ്പെടെ ഇവർ സേവ് ചെയ്തിരുന്നു. ഈ വിവരങ്ങൾ പരസ്പരം കൈമാറുകയും ചെയ്തു.

ഉദ്യോഗസ്ഥരുടെ ഫേസ് ബുക്ക് അകൗണ്ട് കണ്ടെത്തി അതിൽ നിന്നുമാണ് ചിത്രങ്ങൾ ശേഖരിച്ചത്. അടുത്തിടെയായി അടൂർ കേന്ദ്രീകരിച്ച് നിരവധി വമ്പൻ ക്യാച്ചുകളാണ് ഡാൻസാഫ് ടീം നടത്തിയിരുന്നത്. തങ്ങളും അവരുടെ നിരീക്ഷണ വലയത്തിലാണെന്ന് മനസിലായപ്പോഴാണ് സിംഹത്തെ മടയിലെത്തി നേരിടാൻ തീരുമാനിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജില്ലാ നാർകോട്ടിക് സെൽ ഡിവൈ.എസ്‌പിയും ഡാൻസാഫ് ജില്ലാ നോഡൽ ഓഫീസറുമായ കെ എ വിദ്യാധരന്റെ നേതൃത്വത്തിൽ ഡാൻസാഫ് സംഘത്തിലെ അംഗങ്ങളായ എസ് ഐ അജി സാമൂവൽ, എ എസ് ഐ അജികുമാർ, സി പി ഓമാരായ മിഥുൻ ജോസ്, ശ്രീരാജ്, അഖിൽ, ബിനു, സുജിത് എന്നിവരാണ് സ്ഥിരം മയക്ക മരുന്ന് വേട്ടക്കാർ. ഇവരെയാണ് ഈ സംഘം സ്‌കെച്ച് ചെയ്തത്. തങ്ങളുടെ ജീവന് പോലും ഭീഷണിയുണ്ടെന്ന് ഉദ്യോഗസ്ഥർ ഭയക്കുന്നു.

വിപണി വില 15 ലക്ഷത്തോളം രുപ വരുന്ന എംഡിഎംഎയാണ് ഇന്നലെ ഡാൻസാഫ് സംഘം പിടികൂടിയത്. അടൂർ പറക്കോട് ഗോകുലം വീട്ടിൽ രാധാദേവിയുടെ മകൻ രാഹുൽ ആർ (29), കൊല്ലം കുന്നിക്കോട് അസ്മിന മനസിൽ ശൈലജയുടെ മകൾ ഷാഹിന (23), അടൂർ പള്ളിക്കൽ പെരിങ്ങനാട് ജലജവിലാസം വീട്ടിൽ പ്രസന്നൻ മകൻ ആര്യൻ പി (21), പന്തളം കുടശനാട് പ്രസന്നഭവനം വീട്ടിൽ സുരേന്ദ്രൻ പിള്ളയുടെ മകൻ വിധു കൃഷ്ണൻ (20), കൊടുമൺ കൊച്ചുതണ്ടിൽ സജി ജോർജ്ജിന്റെ മകൻ സജിൻ (20) എന്നിവരാണ് അറസ്റ്റിലായത്.