കോട്ടയം അയ്മനം പ്രാപ്പുഴയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു; മരിച്ചത് രണ്ടു ദിവസം മുൻപ് കാണാതായ സുനിൽകുമാർ

Spread the love

 

അയ്മനം: പൂന്ത്രക്കാവിനു സമീപം പ്രാപ്പുഴയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. ഇരിങ്ങാലക്കുട വടക്കുംപറമ്പിൽ സുനിൽകുമാറിറാണ് (52) മരിച്ചത്.

രണ്ടു ദിവസം മുൻപ് ഇയാളെ കാണാതായതായി ബന്ധുക്കൾ പൊലീസിൽ പരാതിപ്പെട്ടിരുന്നു. അതിന്റെ അന്വേഷണം നടന്നുവരികയായിരുന്നു.സുനിൽ കുമാറിന് കുറച്ചു നാളുകളായി മാനസീകാസ്വാസ്ഥ്യം ഉള്ളതായി ബന്ധുക്കൾ പറഞ്ഞു.

അയ്മനത്ത് സഹോദരിയുടെ വീടിന് സമീപത്തായി ഉള്ള പുഴയിൽ വീണാണ് മരണം സംഭവിച്ചതെന്നാണ് റിപ്പോർട്ട്. ഇദ്ദേഹത്തിന്റെ ബന്ധുക്കളെ പൊലീസ് വിവരം അറിയിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group