video
play-sharp-fill

1 C
Alba Iulia
Friday, May 16, 2025
HomeMainആശ്രയയിൽ ഡയാലിസിസ് കിറ്റ് വിതരണവും ചികിത്സാ ധനസഹായവും നൽകി

ആശ്രയയിൽ ഡയാലിസിസ് കിറ്റ് വിതരണവും ചികിത്സാ ധനസഹായവും നൽകി

Spread the love

ഗാന്ധിനഗർ: ആശ്രയ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ എല്ലാ മാസവും നടത്തിവരുന്ന ഡയാലിസിസ് കിറ്റും, ധനസഹായവും ഈ മാസം 146 വൃക്ക രോഗികൾക്ക് നൽകി.

ആശ്രയയുടെ സെക്രട്ടറി ഫാ.ജോൺ ഐപ്പ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ മണർകാട് സെന്റ് മേരീസ് കോളജ് പ്രൻസിപ്പാൾ ഡോ. പ്രഫ. പുന്നൻ കുര്യൻ യോഗം ഉദ്ഘാടനവും, xMEC സോഷ്യൽ അസിസ്റ്റ് ട്രസ്റ്റ് സെക്രട്ടറി ഡോ. എം വി രാജേഷ് കിറ്റും, ധനസഹായവിതരണ ഉദ്ഘാടനവും ചെയ്തു.

ബോബി തറപ്പേൽ, വിനോദ് മാത്യു, ശോഭക്, .കുര്യാക്കോസ് വർക്കി, സാബു ഉമ്മൻ, എം.സി. ചെറിയാൻ എന്നിവർ ആശംസകൾ അർപ്പിച്ചു. സിസ്റ്റർ. സ്ലോമോ സ്വാഗതവും, ജോസഫ് കുര്യൻ കൃതജ്ഞതയും നേർന്നു. കൊച്ചി മോഡൽ എൻജിനീയറിംങ് കോളേജ് പൂർവ്വ വിദ്യാർത്ഥി സംഘടനയായ xMEC സോഷ്യൽ അസിസ്റ്റ് ട്രസ്റ്റ് ഈ മാസത്തെ ഡയാലിസിസ് കിറ്റ് സ്പോൺസർ ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments