കിടപ്പ് മുറിയില്‍ മകനെ തൂങ്ങി മരിച്ച നിലയില്‍ കണ്ട പിതാവ് കുഴഞ്ഞുവീണു മരിച്ചു

Spread the love

സ്വന്തം ലേഖിക

കണ്ണൂര: തലശ്ശേരി ധര്‍മ്മടത്ത് മകനെ തൂങ്ങി മരിച്ച നിലയില്‍ കണ്ട പിതാവ് കുഴഞ്ഞുവീണു മരിച്ചു.

തലശ്ശേരി ധര്‍മടം മോസ് കോര്‍ണറില്‍ ശ്രീ സദനത്തില്‍ സദാനന്ദന്‍ (63), മകന്‍ ദര്‍ശന്‍ (26) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വീട്ടിലെ കിടപ്പ് മുറിയില്‍ മകന്‍ ദര്‍ശനെ തൂങ്ങിയ നിലയില്‍ കണ്ട സദാനന്ദന്‍ കുഴഞ്ഞു വീഴുകയായിരുന്നു. ഉടനെ തലശ്ശേരി സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.