video
play-sharp-fill

കേരളത്തിൽ പൂജാരിമാരുടെ അടിവസ്ത്രം വരെ പരിശോധിക്കാൻ മന്ത്രിമാരുണ്ട്; ടി.പി സെൻകുമാർ

Spread the love


സ്വന്തം ലേഖകൻ

തൃശൂർ: കേരളത്തിൽ പൂജാരിമാരുടെ അടിവസ്ത്രം പരിശോധിക്കാൻ വരെ മന്ത്രിമാരുണ്ടെന്ന് മുൻ ഡി.ജി.പി ടി.പി സെൻകുമാർ ചെറുതുരുത്തി. പള്ളത്ത് സേവാഭാരതിയുടെ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കവെയാണ് മുൻ ഡി.ജി.പി സെൻകുമാറിന്റെ പരാമർശം. വനിതാ മതിൽ കെട്ടാൻ വരുന്നവർ രണ്ട് സിമന്റ് കട്ടകൾ കൂടി കൊണ്ടു വന്നാൽ പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് വീടുകൾ വെച്ചു നൽകാമായിരുന്നെന്നും മുൻ ഡി.ജി.പി ടി.പി സെൻകുമാർ പറഞ്ഞു. താനും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയിരുന്നെന്നും എന്നാൽ അതിന് യോഗ്യതയില്ലാത്ത സർക്കാരാണ് കേരളത്തിലേതെന്നും സെൻകുമാർ പറഞ്ഞു.