തൃശ്ശൂർ: കരുവന്നൂർ സഹകരണ ബാങ്കിലെ തട്ടിപ്പിൽ ദുരിതം തുറന്ന് പറഞ്ഞ് കൂടുതൽ ഇരകൾ രംഗത്തെത്തി. കുവൈറ്റിൽ അപകടത്തിൽ കാൽ നഷ്ടപ്പെട്ട ഷിജു കരുവന്നൂർ സഹകരണ ബാങ്കിൽ 15 ലക്ഷം രൂപയാണ് നിക്ഷേപിച്ചത്. നഷ്ടപരിഹാരമായി ലഭിച്ച തുകയാണ് ബാങ്കിലിട്ടതെന്ന് ഷിജു പറയുന്നു.
15 ലക്ഷം രൂപയുടെ പലിശ കൊണ്ടാണ് ഷിജു ജീവിച്ചു വന്നിരുന്നത്. കൃത്രിമ കാൽ വയ്ക്കാൻ പണത്തിനായി ബാങ്കിൽ അപേക്ഷ നൽകി. എന്നാൽ രണ്ട് തവണയായി ഒരു ലക്ഷം രൂപ മാത്രമാണ് ബാങ്കിൽ നിന്ന് ലഭിച്ചതെന്ന് ഇദ്ദേഹം കുറ്റപ്പെടുത്തുന്നു. ബാങ്കിലെത്തുമ്പോൾ ഉദ്യോഗസ്ഥർ കൈമലർത്തുകയാണ്.
അതേസമയം, സഹകരണ പ്രസ്ഥാനത്തെ ആര് വിചാരിച്ചാലും തകർക്കാനോ തളർത്താനോ കഴിയില്ലെന്നും സഹകരണ ബാങ്കിൽ പണം നിക്ഷേപിക്കുന്നവരുടെ ഒരു രൂപ പോലും നഷ്ടപ്പെടില്ലെന്നും മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. തെറ്റായ പ്രചാരണങ്ങൾ പരിശോധിച്ചാൽ യാഥാർത്ഥ്യം കണ്ടെത്താൻ കഴിയും. കരിവന്നൂർ ക്രമക്കേടിൽ കുറ്റവാളികളെ ആരെയും രക്ഷപ്പെടാൻ സർക്കാർ അനുവദിച്ചില്ല.

Whatsapp Group 1 | Whatsapp Group 2 |Telegram Group