നടി ആക്രമിക്കപ്പെട്ട കേസിൽ അതിജീവിതയ്ക്കെതിരെ ദിലീപ്

Spread the love

നടി ആക്രമിക്കപ്പെട്ട കേസിൽ അതിജീവിതയ്ക്കും മുൻ ഭാര്യയ്ക്കുമെതിരെ നടൻ ദിലീപ്. കേസിൽ വിചാരണ വേഗത്തിൽ പൂർത്തിയാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് സുപ്രീം കോടതിയിൽ നൽകിയ ഹർജിയിലാണ് അതിജീവിതയ്‌ക്കെതിരായ ആരോപണം.

video
play-sharp-fill

കേസ് വിചാരണക്കോടതിയുടെ പരിഗണനയിലിരിക്കെ എങ്ങനെയാണ് അതിജീവിതയെന്ന് പ്രഖ്യാപിക്കുകയെന്ന് ഹർജിയിൽ ചോദിക്കുന്നു.

നടി ലൈംഗിക പീഡനത്തിനിരയായോ ഇല്ലയോ എന്നത് സംശയമാണ്. ആക്രമിച്ച് പകര്‍ത്തിയെന്ന് പറയുന്ന ദൃശ്യങ്ങളിലുള്ള സംസാരം സംശയത്തിനിടയാക്കുന്നതാണ്. അതേസമയം, നടി സ്വയം അതിജീവിത എന്ന് പ്രഖ്യാപിച്ചുവെന്നുമാണ് ഹർജിയിൽ പറയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group