നിയന്ത്രണംവിട്ട് ലോറി മറിഞ്ഞു;അപകടത്തിൽപെട്ട ലോറിയിൽ നിന്ന് പിടികൂടിയത് അമ്പതുലക്ഷം രൂപ വിലമതിക്കുന്ന പാന്മസാല

Spread the love

 

സ്വന്തം ലേഖിക

video
play-sharp-fill

മതിലകം: ദേശീയപാതയിൽ നിയന്ത്രണംതെറ്റി മറിഞ്ഞ മിനിലോറിയിൽനിന്നും പൊലീസ് പിടികൂടിയത് അമ്പതു ലക്ഷം രൂപ വിലമതിക്കുന്ന പാന്മസാല.

 

മതിലകം സി.കെ. വളവിൽ വെള്ളിയാഴ്ച പുലർച്ചെ മറിഞ്ഞ വാഹനത്തിൽനിന്നാണ് ലക്ഷങ്ങളുടെ പാന്മസാല കണ്ടെത്തിയത്. മുകളിലത്തെ അട്ടിയിൽ പഞ്ചസാരയും അരിയും നിറച്ച ചാക്കുകൾ നിരത്തിയ ശേഷം അതിനടിയിലാണ് പാന്മസാല ചാക്കുകൾ ഒളിപ്പിച്ചിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

അപകടം നടന്നയുടനെ വാഹനത്തിലുണ്ടായിരുന്നവർ ഓടി രക്ഷപ്പെട്ടു. സംഭവത്തിനുശേഷം മതിലകം പൊലീസെത്തി പരിശോധിച്ചപ്പോഴാണ് പാന്മസാല കണ്ടെത്തിയത്.പൊള്ളാച്ചിയിൽനിന്ന് പെരുമ്പാവൂരിലേക്ക് കടത്തിയിരുന്ന പാന്മസാലയാണ് പിടികൂടിയത്.

 

 

വിദേശത്തേക്ക് കടത്താനാണ് ഇതുകൊണ്ടുപോയിരുന്നതെന്നും സംശയമുണ്ട്. കുന്നംകുളം സ്വദേശിയുടേതാണ് മിനിലോറി. എന്നാൽ വെളിയങ്കോട് സ്വദേശിക്ക് ഒരു മാസത്തേക്ക് മിനിലോറി വാടകയ്ക്ക് കൊടുത്തതാണെന്നാണ് വാഹനയുടമ പറയുന്നത്.

 

രക്ഷപ്പെട്ട പ്രതികളെക്കുറിച്ച് സൂചന ലഭിച്ചിട്ടുണ്ടെന്നും അന്വേഷണം ഊർജിതമാക്കിയെന്നും പൊലീസ് പറഞ്ഞു. മതിലകം ഇൻസ്‌പെക്ടർ ടി.കെ. ഷൈജു, എസ്‌ഐ. വി.വി. വിമൽ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പാന്മസാല പിടികൂടിയത്.