മണർകാട് വടവാതൂരിൽ സ്വകാര്യ ബസും ഓട്ടോയും കൂട്ടിയിടിച്ച് അപകടം; രണ്ടുപേർക്ക് പരിക്ക്
കോട്ടയം: മണർകാട് വടവാതൂരിൽ സ്വകാര്യ ബസും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു.
മണർകാട് നിന്നും കോട്ടയം ഭാഗത്തേയ്ക്കു വരികയായിരുന്നു സ്വകാര്യ ബസ് എതിർ ദിശയിലെത്തിയ ഓട്ടോറിക്ഷയുമായി കൂട്ടിയിടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ മുൻഭാഗം തകർന്ന ഓട്ടോറിക്ഷയിൽ കുടുങ്ങിക്കിടന്ന ഡ്രൈവറെ അരമണിക്കൂറിലധികം പണിപ്പെട്ടാണ് നാട്ടുകാർ പുറത്തെടുത്തത്. മണർകാട് പൊലീസ് സംഭവസ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0