‘സജി ചെറിയാന്‍റെ സ്റ്റാഫിനെ വിഭജിച്ച് മറ്റ് മന്ത്രിമാർക്ക് നൽകിയത് അധിക ചെലവ് അല്ല’

Spread the love

സജി ചെറിയാന്‍റെ സ്റ്റാഫിനെ വിഭജിച്ച് മറ്റ് മന്ത്രിമാർക്ക് നൽകിയതിൽ അധിക ചെലവല്ല എന്ന് മുൻ മന്ത്രി എ കെ ബാലൻ. പേഴ്സണൽ സ്റ്റാഫ് വിവാദം അനാവശ്യമാണെന്ന് എ കെ ബാലൻ പ്രസ്താവനയിൽ പറഞ്ഞു. ഉമ്മൻചാണ്ടി സർക്കാർ ഇറക്കിയ ഉത്തരവ് ഇപ്പോഴും പ്രാബല്യത്തിലുണ്ട്. മന്ത്രിമാരുടെ ജീവനക്കാരുടെ എണ്ണം 30 ആണെന്നും ജീവനക്കാരുടെ എണ്ണം 25 ആക്കണമെന്ന് തീരുമാനിച്ച് ഇടത് സർക്കാർ 60 കോടിയിലധികം രൂപ ലാഭിച്ചെന്നും ബാലൻ പ്രസ്താവനയിൽ പറഞ്ഞു.

video
play-sharp-fill

മന്ത്രി രാജി വെച്ചെങ്കിലും പേഴ്‌സണൽ സ്റ്റാഫിനെ വിടാൻ സർക്കാർ ഒരുക്കമല്ലെന്ന് തെളിയിക്കുകയാണ് സ്റ്റാഫുകൾക്ക് മറ്റ് മന്ത്രിമാരുടെ സ്റ്റാഫായിയുള്ള പുനർ നിയമന ഉത്തരവ്. നേരത്തെ ജീവനക്കാരുടെ കാലാവധി 20 വരെ നീട്ടിക്കൊണ്ട് ഉത്തരവിറക്കിയിരുന്നു. ഇതേതുടർന്ന് 21-ാം തിയതി വീണ്ടും നിയമനം ഉണ്ട്. സാംസ്കാരിക- ഫിഷറീസ് വകുപ്പ് മന്ത്രിയായിരുന്ന സജി ചെറിയാൻ ഭരണഘടനാ വിരുദ്ധ പ്രസംഗം നടത്തിയതിനെ തുടർന്ന് ജൂലൈ ആറിന് മന്ത്രിസ്ഥാനം രാജിവച്ചിരുന്നു.