യുവമോര്‍ച്ച പ്രവര്‍ത്തകന്റെ കൊലപാതകം: കേസ് എന്‍.ഐ.എക്ക്

Spread the love

ന്യൂദല്‍ഹി: കര്‍ണാടകയിലെ സുള്ള്യയില്‍ യുവമോര്‍ച്ച പ്രവർത്തകന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസ് കർണാടക സർക്കാർ എൻഐഎയ്ക്ക് കൈമാറി. കേസിൽ രണ്ട് പേരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇരുവരും പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണ്.

video
play-sharp-fill

കേരള അതിർത്തിക്കടുത്തുള്ള ബെല്ലറയിൽ നിന്നാണ് രണ്ട് പ്രതികളെയും പിടികൂടിയത്. മാരകായുധങ്ങളുമായി ബൈക്കിലെത്തിയവരാണ് യുവമോർച്ച നേതാവ് പ്രവീൺ നെട്ടറയെ കൊലപ്പെടുത്തിയത്. 29 കാരനായ സക്കീർ, 27 കാരനായ മുഹമ്മദ് ഷെരീഫ് എന്നിവരാണ് അറസ്റ്റിലായത്. കേരള രജിസ്ട്രേഷനുള്ള ബൈക്കിലാണ് ഇവർ എത്തിയത്.