
കോട്ടയം: കോട്ടയം മറിയപ്പള്ളിയിൽ നിയന്ത്രണംവിട്ട ആംബുലൻസ് കാറുമായി കൂട്ടിയിടിച്ച് അപകടം. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ നിന്നും രോഗിയുമായി എത്തിയ ആംബുലൻസാണ് എം സി റോഡിൽ അപകടത്തിൽപെട്ടത്.
അപകടത്തിൽ പത്തനംതിട്ട കടമ്മനിട്ട കയ്യാലയ്ക്കകത്ത് കമലാക്ഷിയമ്മയ്ക്ക് പരിക്കേറ്റു. ഇവരെ മറ്റൊരു ആംബുലൻസിൽ ആശുപത്രിയിലെത്തിച്ചു.
അപകടത്തെ തുടർന്ന് എം.സി റോഡിൽ വൻ ഗതാഗതക്കുരുക്കുണ്ടായി.ചിങ്ങവനം പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. അപകടത്തിൽ കാറിന്റേയും ആംബുലൻസിന്റേയും മുൻഭാഗം പൂർണമായും തകർന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


