video
play-sharp-fill

അങ്ങിനെ സഞ്ജുവിന്റെ പ്രണയവും പൂവണിഞ്ഞു: ഇന്ന് തിരുവനന്തപുരത്ത് ഇന്ത്യൻ താരങ്ങളെത്തും

അങ്ങിനെ സഞ്ജുവിന്റെ പ്രണയവും പൂവണിഞ്ഞു: ഇന്ന് തിരുവനന്തപുരത്ത് ഇന്ത്യൻ താരങ്ങളെത്തും

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു വി.സാംസണിന്റെ വർഷങ്ങൾ നീണ്ടു നിന്ന പ്രണയം ഒടുവിൽ പൂവണിഞ്ഞു. വർഷങ്ങൾ നീണ്ടു നിന്ന പ്രണയത്തിനൊടുവിൽ സുഹൃത്തും തിരുവനന്തപുരം സ്വദേശിയുമായ ചാരുതലയെ സ്‌പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം സഞ്ജു സ്വന്തമാക്കുകയായിരുന്നു. കോവളത്തെ സ്വകാര്യ ഹോട്ടലിലായിരുന്നു സ്‌പെഷ്യൽ മാര്യേജ് ആക്ട് പ്രകാരമുള്ള ചടങ്ങുകൾ. രാവിലെ വിവാഹം രജിസ്റ്റർ ചെയ്തതിന് ശേഷം ബന്ധപ്പെട്ട ചടങ്ങുകൾ പൂർത്തിയാക്കി. വൈകീട്ട് സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കുമായി വിപുലമായ സൽക്കാരവും ഒരുക്കിയിട്ടുണ്ട്. 
വളരെ ലളിതമായ ചടങ്ങ് മാത്രമായിരുന്നു. അടുത്തബന്ധുക്കൾ മാത്രം പങ്കെടുത്ത ചടങ്ങ്. മുപ്പതിൽ താഴെ ആള് മാത്രമെ വിവാഹത്തിൽ പങ്കെടുത്തുള്ളു. എന്നാൽ വൈകിട്ട് വിപുലമായ ചടങ്ങാണ് ഒരുക്കിയിരിക്കുന്നത്. ബന്ധുക്കളും സുഹൃത്തുക്കളും സഞ്ജുവിന്റെ കൂടെ കളിച്ചവരും ചടങ്ങിൽ പങ്കെടുക്കും. രാഹുൽ ദ്രാവിഡ് അടക്കമുള്ള ഇന്ത്യൻ താരങ്ങളും എത്തിയേക്കും.  എന്നാൽ രഞ്ജി ട്രോഫിയിൽ ഓസ്‌ട്രേലിയൻ പര്യടനവും നടക്കുന്നതിനാൽ എത്രത്തോളം ക്രിക്കറ്റ് താരങ്ങൾ ചടങ്ങിനെത്തുമെന്ന് ഉറപ്പായിട്ടില്ല. എങ്കിലും ഐപിഎൽ ക്ലബ് രാജസ്ഥാൻ റോയൽസിനെ താരങ്ങളെത്തുമെന്ന് സഞ്ജു പറഞ്ഞു. 
കുടുംബാംഗങ്ങൾ മാത്രമാണ് നടന്നതെന്നും സഞ്ജു മാധ്യമ പ്രവർത്തകരോട് പറഞ്ഞു. ഒരുപാട് സന്തോഷം. വീട്ടുകാരെല്ലാം സമ്മതിച്ചതിലും സന്തോഷമെന്ന് വധു ചാരുലതയും വ്യക്തമാക്കി. മാർ ഇവാനിയോസ് കോളേജിലെ പഠനകാലത്താണ് ഇരുവരും പ്രണയത്തിലായത്. അഞ്ച് വർഷമായി ഇരുവരും പ്രണയത്തിലായിരുന്നു. ദില്ലിക്കെതിരെ രഞ്ജി ട്രോഫിയിൽ കേരളത്തിന്റെ തകർപ്പൻ ജയത്തിന് ശേഷമാണ് സഞ്ജു വിവാഹ ഒരുക്കങ്ങളിലേക്ക് എത്തിയത്.