വിന്‍ഡീസിനെ 119 റണ്‍സിന് തകർത്ത് പരമ്പര സ്വന്തമാക്കി ഇന്ത്യ

Spread the love

പോര്‍ട്ട് ഓഫ് സ്‌പെയിന്‍: മൂന്നാം ഏകദിനത്തിൽ ഇന്ത്യ വെസ്റ്റ് ഇൻഡീസിനെ തോൽപ്പിച്ചു. മഴ തടസ്സപ്പെടുത്തിയ മത്സരത്തിൽ ഇന്ത്യ 119 റണ്‍സിനാണ് വെസ്റ്റ് ഇൻഡീസിനെ തോൽപ്പിച്ചത്. ശിഖർ ധവാനും സംഘവും മൂന്ന് മത്സരങ്ങളും ജയിച്ച് പരമ്പര ഉറപ്പിച്ചു.

video
play-sharp-fill

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 36 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 225 റൺസെടുത്തു. ഡക്ക് വർത്ത് ലൂയിസ് നിയമപ്രകാരം വെസ്റ്റ് ഇൻഡീസിന്‍റെ വിജയലക്ഷ്യം 35 ഓവറിൽ 257 ആയി പുനർനിർണയിച്ചു. ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇൻഡീസ് 26 ഓവറിൽ 137 റൺസിന് എല്ലാവരും പുറത്തായി.
വിജയലക്ഷ്യം പിന്തുടർന്ന വെസ്റ്റ് ഇൻഡീസിനെ രണ്ടാം ഓവറിൽ മുഹമ്മദ് സിറാജും ഞെട്ടിച്ചു.