
കോട്ടയം: കെപിസിസി കോഴിക്കോട് ചിന്തൻ ശിബിരത്തിലെ പ്രഖ്യാപനം ദിവസങ്ങൾക്കുള്ളിൽ തന്നെ കോട്ടയം രാമപുരം ഗ്രാമ പഞ്ചായത്തിൽ നടപ്പാക്കിയിരിക്കുകയാണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് ജി. ലിജിൻ ലാൽ ആരോപിച്ചു. കോൺഗ്രസ് സി.പി.എം കേരള കോൺഗ്രസ് അവിശുദ്ധ കൂട്ടുകെട്ടിനാണ് രാമപുരം സാക്ഷ്യം വഹിച്ചത്
കോൺഗ്രസിൽ നിന്നും ഇടതു ക്യാമ്പിലേക്ക് കൂറുമാറിയ കോൺഗ്രസ് അംഗത്തിന് അധ്യക്ഷ പദത്തിൽ തുടരുന്നതിനും അതുവഴി കേരള കോൺഗ്രസ് എമ്മിന് വൈസ് പ്രസിഡന്റ് സ്ഥാനം ഉറപ്പാക്കാനും കഴിഞ്ഞു. ഈ ധാരണ വിജയം കാണുന്നതിനായി കോൺഗ്രസ് നേതൃത്വം വേണ്ട എല്ലാ സഹായവും നിശബ്ദമായി ചെയ്തിരുന്നു.
യു ഡി എഫ് ഘടകകക്ഷിയായ കേരള കോൺഗ്രസിന്റെ താൽപര്യം പോലും കോൺഗ്രസ് ഇവിടെ കണക്കിലെടുത്തില്ല.ചിന്തൻ ശിബിരത്തിനു ശേഷമുള്ള ആദ്യ പരീക്ഷണ വേദിയായി കോട്ടയം ജില്ലമാറിയിരിക്കുകയാണ്. കേരളം കാണാൻ പോകുന്ന പുതിയ രാഷ്ട്രീയ കൂട്ടുകെട്ടിന്റെ കേളികൊട്ടാണ് രാമപുരത്ത് ഉയർന്നിരിക്കുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group